Wednesday, June 12, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 01.04 PM

രാഹുലിന്റെ പോരാട്ടം ഇടതുപക്ഷത്തിനെതിരെയല്ലെന്ന് പിണറായി വിജയന്‍; കോണ്‍ഗ്രസിന്റെത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല

Pinarayi Vijayan

തിരുവനന്തപുരം: വയനാട്ടിലെത്തി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത് ഇടതുപക്ഷത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല. ഉത്തര്‍പ്രദേശിലെ അവരുടെ നിലപാട് ഇത് വ്യക്തമാക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് തൊട്ടുമുന്‍പായിരുന്നു രൂക്ഷവിമര്‍ശനമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയത്.

എന്‍ഡിഎയുടെ തുഷാര്‍ വെള്ളാപ്പള്ളിയും എല്‍ഡിഎഫിന് വേണ്ടി സിപിഐയുടെ പിപി സുനീറുമായിട്ടാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുലിന്റെ പ്രധാനപോരാട്ടം നടക്കുന്നത്. ആദ്യഘട്ടത്തില്‍ ടി. സിദ്ധിഖിനെ നിര്‍ത്തുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. പിന്നീടാണ് രാഹുല്‍ ഗാന്ധി തന്നെ ഇവിടെ മത്സരിക്കാന്‍ തയ്യാറായത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW