Monday, May 20, 2019 Last Updated 51 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 01.19 PM

ഷാജിമാരും ഷായും! എത്തുന്നു....

uploads/news/2019/04/299311/MeraNaamShajinews040419.jpg

കുറഞ്ഞ സമയം കൊണ്ടാണ് നാദിര്‍ഷ സംവിധാന രംഗത്ത് ഏറെ മുന്നിലെത്തുന്നത്. മിമിക്രി രംഗത്തു നിന്നു അഭിനയ രംഗത്തെത്തുകയും മികച്ച ഗായകനായും പാരഡിഗാനങ്ങളിലൂടെയും ഇന്ത്യയ്ക്കകത്തും പുറത്തും സ്‌റ്റേജ് പ്രോഗ്രാമിലൂടെയും കലാ രംഗങ്ങളില്‍ നിറഞ്ഞു നില്ക്കുന്നതിനിടയിലാണ് അമര്‍ അക്ബര്‍ അന്തോണിയിലൂടെ സംവിധാന രംഗത്തെത്തുന്നത്.

മലയാളത്തിലെ മുന്‍നിര നടന്‍മാരെയും പുതിയ തിരക്കഥാകൃത്തുക്കളേയും അണിനിരത്തി സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി വലിയ വിജയമാക്കി.

അതിനു ശേഷമെടുത്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നായക സങ്കല്‍പങ്ങളെ മാറ്റിമറിച്ച ചിത്രം കൂടിയായിരുന്നു. അതും വലിയ വിജയം നേടിയതോടെ നാദിര്‍ഷ എന്ന സംവിധായകന്റെ പ്രസക്തിയും ഏറെ വര്‍ദ്ധിക്കുകയായിരുന്നു.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേരാ നാം ഷാജി. യുണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

uploads/news/2019/04/299311/MeraNaamShajinews040419c.jpg

മൂന്ന് സ്ഥലങ്ങളിലെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്നു ഷാജിമാര്‍ ഒരു സ്ഥലത്ത് എത്തിച്ചേരുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അത്യന്തം രസകരമായി അവതരിപ്പിക്കുന്നത്.

മൂന്നു ഷാജിമാരെയും അവതരിപ്പിക്കുന്നത് ബിജു മേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ്.

ബൈജുവിനെ സംബന്ധിച്ചിടത്തോളം ഒരിടവേളയ്ക്കുശേഷം അഭിനയ രംഗത്തു സജീവമായ ബൈജു ഇനി മുതല്‍ തന്റെ മുഴുവന്‍ പേരിലൂടെ അറിയപ്പെടാനാഗ്രഹിക്കുകയാണ്.

ബൈജു സന്തോഷ് എന്നാണ് മുഴുവന്‍ പേര്. തിരുവനന്തപുരത്തുള്ള ഷാജിയുടെ വേഷമാണ് ബൈജുവിന്റേത്. ടാക്‌സി ഡ്രൈവറാണ് ഈ ഷാജി.

uploads/news/2019/04/299311/MeraNaamShajinews040419b.jpg

കോഴിക്കോട്ട് ഒരു ഷാജിയുണ്ട്. ഗുണ്ടയാണ്. ഒരു ക്വട്ടേഷന്‍ കേസ്സുമായി ബന്ധപ്പെട്ടാണ് ഗുണ്ടാ ഷാജി കൊച്ചിയിലെത്തുന്നത്.

കൊച്ചിയിലൊരു ഷാജിയുണ്ട്. എല്ലാ തരികിട പണികളും കൈയ്യിലുണ്ട്. തിരുവനന്തപുരത്തു നിന്നും ടാക്‌സി ഡ്രൈവര്‍ ഷാജി ഒരു സവാരിയുമായി കൊച്ചിയിലെത്തുന്നു. ഗുണ്ടാഷാജി ഒരു ക്വട്ടേഷനുമായി ഇതേ നഗരത്തില്‍ എത്തുന്നു. പിന്നെ കൊച്ചിയിലെ ഷാജി. ഗുണ്ടാ ഷാജിയെ ബിജു മേനോനും തരികിട ഷാജിയെ ആസിഫ് അലിയും അവതരിപ്പിക്കുന്നു.

ഇവര്‍ മൂന്നു പേരും ഒരുമിക്കുന്നത് ഒരു നിമിത്തം പോലെയാണ്.. ഇതിലൂടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ തികച്ചും രസകരമായി അവതരിപ്പിക്കുന്നത്.

നര്‍മ്മവും പ്രണയവും ആക്ഷനും സസ്‌പെന്‍സുമെല്ലാം കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രം. നിഖിലാ വിമലാണ് ഈ ചിത്രത്തിലെ നായിക. നീനു തോമസ് എന്ന തമിഴ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ കഥാപാത്രമാണ് നിഖിലയുടേത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ നവാസ്, ജി.സുരേഷ് കുമാര്‍ ജഗതി പ്രസാദ്. അസീസ്, ഗണേഷ് കുമാര്‍ രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന താരങ്ങളാണ്. ഈ ചിത്രം ഉര്‍വശി തിയേറ്റേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു .

uploads/news/2019/04/299311/MeraNaamShajinews040419a.jpg

*** ടൈറ്റില്‍ കാര്‍ഡ്
കഥ- ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍, തിരക്കഥ, സംഭാഷണം- ദിലീപ് പൊന്നന്‍, സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍, ഗാനങ്ങള്‍-എമില്‍ മുഹമ്മദ്, ഛായാഗ്രഹണം-വിനോദ് ഇല്ലമ്പള്ളി, എഡിറ്റിംഗ്-ജോണ്‍ കുട്ടി, കലാസംവിധാനം- ത്യാഗു, മേക്കപ്പ്- പി.വി.ശങ്കര്‍, കോസ്റ്റിയും ഡിസൈന്‍- സമീറാ സനീഷ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍-കെ.സി.രവി., അസ്സോഷ്യേറ്റ് ഡയറക്ടര്‍-ബാബുരാജ് ഹരിശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദ്ഷ, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ്-സഫീര്‍ സേഠ്, പ്രൊഡക്ഷന്‍ മാനേജര്‍-പൗലോസ് കുറുമുറ്റം.

വാഴൂര്‍ ജോസ്
പ്രേംലാല്‍ പട്ടാഴി

Ads by Google
Thursday 04 Apr 2019 01.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW