Friday, May 17, 2019 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 10.36 AM

നേരിയ നഷ്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 55 പോയന്റ് നഷ്ടത്തില്‍

stock market

മുംബൈ: സെന്‍സെക്‌സ് മുപ്പത്തിയൊമ്പതിനായിരം കടന്ന് രണ്ടാം ദിവസം ഓഹരി വിപണിയില്‍ നേരിയ നഷ്ടം. റിസര്‍വ് ബാങ്ക് പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് ഓഹരി വിപണിക്ക് നഷ്ടമുണ്ടായത്.

സെന്‍സെക്‌സ് 55 പോയന്റ് നഷ്ടത്തില്‍ 38,823ലും ദേശീയ സൂചികയായ നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11,626ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഡിഷ് ടിവി ഇന്ത്യാ ലിമിറ്റഡ്, ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡ്, ബോംബെ ഡൈയിങ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, ഗുജറാത്ത് ഗ്യാസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഇന്‍ഡോസ്റ്റാര്‍ ക്യാപിറ്റല്‍ ഫിനാന്‍സ്, ഫ്യൂച്ചര്‍ റീടെയില്‍ ലിമിറ്റഡ്, ജെറ്റ് എയര്‍വെയ്‌സ്, ഏഗിസ് ലോജിസ്ടിക്‌സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW