Thursday, July 18, 2019 Last Updated 21 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 08.55 AM

വീണ്ടും പ്രണയക്കൊല; തൃശ്ശൂരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കത്തിച്ചു, സുഹൃത്ത് പിടിയില്‍

uploads/news/2019/04/299280/fire.jpg

തൃശ്ശൂര്‍ : തൃശ്ശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു. 22 കാരിയായ ചിയാരം സ്വദേശി നീതുവാണ് മരിച്ചത്. ബി.ടെക് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടുമുറ്റത്തെത്തിയ ജിതേഷ് കുറച്ച് സമയം പെണ്‍കുട്ടിയുമായി സംസാരിച്ചു. പിന്നീട് ഇത് വാക്കേറ്റത്തിലേയ്ക്ക് നീങ്ങുകയും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

ഏറെനാളായി ഈ യുവാവ് തന്നെ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ, ഇന്ന് അപ്രതീക്ഷിതമായാണ് യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥനതിന് പതിനെട്ടുകാരന്‍ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു പിടിയിലായിരുന്നു.

Ads by Google
Thursday 04 Apr 2019 08.55 AM
Ads by Google
Loading...
TRENDING NOW