Sunday, May 19, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 02.14 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
അപേക്ഷ തീയതി നീട്ടി

നാലാം സെമസ്‌റ്റര്‍ എം.എ./ എം.എസ്‌സി./ എം.കോം/ എം.സി.ജെ./ എം.എം.എച്ച്‌./ എം.എസ്‌.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2017 അഡ്‌മിഷന്‍ റഗുലര്‍ - സി.എസ്‌.എസ്‌.) പരീക്ഷകള്‍ക്ക്‌ രജിസ്‌റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി. വിദ്യാര്‍ഥികള്‍ക്ക്‌ പിഴയില്ലാതെ രണ്ടു മുതല്‍ അഞ്ചുവരെയും 500 രൂപ പിഴയോടെ ഏഴു മുതല്‍ ഒന്‍പതുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 10 മുതല്‍ 11 വരെയും കോളജുകളില്‍ അപേക്ഷ നല്‍കാം. കോളജുകള്‍ക്ക്‌ പിഴയില്ലാതെ ആറുവരെയും 500 രൂപ പിഴയോടെ ഒന്‍പതുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 11 വരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

എം.ഫില്‍ രണ്ടാം സെമസ്‌റ്റര്‍ പരീക്ഷ ഏപ്രില്‍ 10ന്‌

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസിലെ എം.ഫില്‍ 2017-18 ബാച്ചിന്റെ രണ്ടാം സെമസ്‌റ്റര്‍ പരീക്ഷ 10ന്‌ നടക്കും. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731042.

പ്രാക്‌ടിക്കല്‍

ഒന്നാം സെമസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ എം.സി.എ./ഡി.ഡി.എം.സി.എ. ഫെബ്രുവരി/മാര്‍ച്ച്‌ 2019 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഒന്‍പതു മുതല്‍ അതത്‌ കേന്ദ്രങ്ങളില്‍ നടക്കും.

എം.ഫില്‍ റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസിലെ വിവിധ എം.ഫില്‍ പ്രോഗ്രാമുകളുടെ റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരത്തിന്‌ ഫോണ്‍: 0481-2731034.

വൈവാവോസി

ആറാം സെമസ്‌റ്റര്‍ ബി.ബി.എം. (2016 അഡ്‌മിഷന്‍ റഗുലര്‍/20132015 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) സി.ബി.സി.എസ്‌.എസ്‌. യു.ജി. മാര്‍ച്ച്‌ 2019 പരീക്ഷയുടെ പ്രോജക്‌ട് മൂല്യനിര്‍ണയവും വൈവാവോസിയും നാല്‌, അഞ്ച്‌ തീയതികളില്‍ വിവിധ കോളജുകളില്‍ നടക്കും.

പരീക്ഷഫലം

ജൂണില്‍ നടന്ന രണ്ടാം സെമസ്‌റ്റര്‍ എം.കോം (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 17 വരെ അപേക്ഷിക്കാം.

കേരള

പ്രാക്‌ടിക്കല്‍

ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.എസ്‌.സി ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കാറ്ററിങ്‌ സയന്‍സ്‌, ബി.എം.എസ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളുടെ പ്രാക്‌ടിക്കല്‍ എട്ടു മുതല്‍ 10 വരെ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

മാര്‍ച്ചില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍, മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി കമ്പ്യൂട്ടര്‍ സയന്‍സ്‌ പ്രാക്‌ടിക്കല്‍ യഥാക്രമം ഒന്‍പത്‌, 10, 25, 26 എന്നീ തീയതികളില്‍ നടത്തുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌ ബി.എസ്‌സി മാത്‌സ്‌ ജനുവരി 2019 (2013 അഡ്‌മിഷന്‌ മുന്‍പ്‌) (2010, 2011 അഡ്‌മിഷന്‍ മേഴ്‌സിചാന്‍സ്‌, 2012 അഡ്‌മിഷന്‍ സപ്ലിമെന്ററി) പ്രാക്‌ടിക്കല്‍ പരീക്ഷ 12 ന്‌ എം.ജി കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാതീയതി

22, 24 തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്‌റ്റര്‍ ബി.എ ഓണേഴ്‌സ്‌ ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ ലിറ്ററേച്ചര്‍ പരീക്ഷകള്‍ യഥാക്രമം 29, മേയ്‌ രണ്ടു എന്നീ തീയതികളിലേയ്‌ക്ക്‌ മാറ്റിവച്ചു. പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

10 ന്‌ നടത്താനിരുന്ന കമ്പൈന്‍സ്‌ ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍ ബി.ടെക്‌ (സപ്ലിമെന്ററി, 2013 സ്‌കീം) എഞ്ചിനീയറിങ്‌ കെമിസ്‌ട്രി പരീക്ഷ മേയ്‌ 20 ലേയ്‌ക്ക്‌ മാറ്റിവച്ചു.

ടൈംടേബിള്‍

ഏപ്രില്‍/മേയില്‍ നടക്കുന്ന റെഗുലര്‍ ബി.ടെക്‌ (2008 സ്‌കീം) അഞ്ചാം സെമസ്‌റ്റര്‍ കോഴ്‌സ്‌ കോഡില്‍ വരുന്ന ബി.ടെക്‌ പാര്‍ട്ട്‌ ടൈം റീസ്‌ട്രക്‌ച്ചേര്‍ഡ്‌ (2008 സ്‌കീം), മൂന്ന,്‌ അഞ്ച്‌ സെമസ്‌റ്റര്‍ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

എട്ടു മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌ ഫസ്‌റ്റ്‌ ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ്‌സി/ബി.കോം (റെഗുലര്‍ - 2016 അഡ്‌മിഷന്‍, സപ്ലിമെന്ററി - 2013, 2014, 2015 അഡ്‌മിഷന്‍) പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

നവംബറില്‍ നടത്തിയ ബി.എ (ആന്വല്‍ സ്‌കീം) പൊളിറ്റിക്കല്‍ സയന്‍സ്‌ മെയിന്‍, സബ്‌സിഡിയറി പൊളിറ്റിക്കല്‍ സയന്‍സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ എന്നീ വിഷയങ്ങളുടെ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓണ്‍ലൈന്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും ഓഫ്‌ലൈന്‍ വിദ്യാര്‍ഥികള്‍ നിര്‍ദ്ദിഷ്‌ട അപേക്ഷാഫോറത്തിലും നിശ്‌ചിത ഫീസടച്ച്‌ 20 വരെ അപേക്ഷിക്കാം. തോറ്റ വിദ്യാര്‍ഥികള്‍ക്ക്‌ ഏപ്രില്‍ സെഷനിലെ പരീക്ഷയ്‌ക്ക്‌ പിഴകൂടാതെ എട്ടു വരെ അപേക്ഷിക്കാം.

ജൂണില്‍ നടന്ന ആറാം സെമസ്‌റ്റര്‍ ബി.ആര്‍ക്ക്‌ (2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Ads by Google
Thursday 04 Apr 2019 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW