Tuesday, May 21, 2019 Last Updated 19 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 02.10 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(4)

uploads/news/2019/04/299267/nithyam.jpg

മേടം - തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകള്‍ ഉണ്ടാകും.
ഇടവം - ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത്‌ അവസരങ്ങള്‍ നഷ്‌ടപ്പെടും. വീട്ടില്‍നിന്ന്‌ അകന്നു താമസിക്കും. ജനാനുകൂല്യം കുറയും.
മിഥുനം - സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും. മാതാവിന്റെ അഭിപ്രായം മാനിക്കണം.
കര്‍ക്കടകം - മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്‌.
ചിങ്ങം - വിവേകത്തോടെ പ്രവര്‍ത്തിക്കുക. കര്‍മനേട്ടങ്ങള്‍ വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയില്‍ എത്തും.
കന്നി - കൂട്ടുകെട്ടുകളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം.
തുലാം - വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ചെലവുകള്‍ കൂടുന്ന വാരമാണ്‌. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളില്‍നിന്നു രക്ഷപെടാം. പഠനതടസ്സം ഉണ്ടാകും.
വൃശ്‌ചികം - അസുഖങ്ങള്‍ക്കു കൃത്യമായി ഔഷധസേവ ചെയ്യുക. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. ജനാനുകൂല്യത്തോടെ പ്രവര്‍ത്തിക്കാനാകും.
ധനു - പുതിയ സുഹൃത്തുക്കളെ ലഭിക്കും. പഠനവിജയം ഉണ്ടാകും. വിലകൂടിയ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും. ക്രയവിക്രയം, ഊഹക്കച്ചവടം ഇവ ലാഭകരമാകും.
മകരം - പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്‌ഥാനത്ത്‌ എത്തിച്ചേരും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ആരോഗ്യം അഭിവൃദ്ധിപ്പെടും.
കുംഭം - സാമ്പത്തികമേഖല മോശമാകില്ല. കര്‍ഷകര്‍ക്കു നല്ല വാരമാണ്‌. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശോഭിക്കും. വിലപ്പെട്ട വസ്‌തുവകള്‍ സ്വന്തമാക്കാന്‍ കഴിയും.
മീനം - ദേഹാരിഷ്‌ടകള്‍ മാറും. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഭൂമി വാങ്ങാന്‍ പറ്റിയ വാരമല്ല. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 04 Apr 2019 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW