Sunday, June 09, 2019 Last Updated 58 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 04.14 PM

ഏറ്റവുമധികം പേർ ഗൂഗിളില്‍ തെരഞ്ഞ കാര്‍ ബ്രാന്‍ഡ് ഇതാണ്

toyota the most searched car brand

ഗൂഗിളില്‍ ഏറ്റവുമധികം തെരഞ്ഞ കാര്‍ ബ്രാന്‍ഡ് ടൊയോട്ട. 171 രാജ്യങ്ങളില്‍ 57 ഇടത്താണ് ടൊയോട്ട മുന്നില്‍ വന്നത്. ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ നിന്ന് ലഭിച്ച ഡാറ്റ അടിസ്ഥാനമാക്കി യുകെ ആസ്ഥാനമായ വെയ്‌ഗോയാണ് സര്‍വ്വെ നടത്തിയത്.

ബിഎംഡബ്ല്യു സര്‍വ്വെയില്‍ രണ്ടാമതെത്തി. 25 രാജ്യങ്ങളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ബ്രാൻഡാണ് ബിഎംഡബ്ല്യു. 23 രാജ്യങ്ങളില്‍ ഒന്നാമതെത്തിയ മെഴ്‌സേഡസ് ബെന്‍സ് സര്‍വെയില്‍ മൂന്നാം സ്ഥാനതാണ്.

കാനഡ, ഓസ്‌ട്രേലിയ, യുഎസ്, മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, കിഴക്കിന്റെ (രാജ്യങ്ങള്‍) വലിയൊരു ഭാഗം, മധ്യ-തെക്കന്‍ ആഫ്രിക്ക തുടങ്ങിയ വിപണികളിലാണ് ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തിയത്.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മെഴ്‌സേഡസ് ബെന്‍സ് മുന്നിലെത്തി. ബിഎംഡബ്ല്യുവിന്റെയും മെഴ്‌സേഡസ് ബെന്‍സിന്റെയും നാടായ ജര്‍മ്മനിയില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്ത കാര്‍ ബ്രാന്‍ഡ് മെഴ്‌സേഡസ് ബെന്‍സാണ്.

കൊറിയന്‍ ബ്രാന്‍ഡായ ഹ്യുണ്ടായ് റഷ്യയില്‍ ഒന്നാമതെത്തി. ചൈന, നോര്‍വെ, ഹോളണ്ട് എന്നിവിടങ്ങളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്ത കാര്‍ ബ്രാന്‍ഡ് ടെസ്‌ലയാണ്. മാരുതി സുസുകിയാണ് ഇന്ത്യയില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്ത കാര്‍ ബ്രാന്‍ഡ്.

മാരുതി സുസുകിയുടെ വിവിധ മോഡലുകള്‍ ഓരോ മാസത്തെയും ടോപ് 10 ബെസ്റ്റ് സെല്ലിംഗ് കാറുകളില്‍ ഇടംപിടിക്കുന്നത് പതിവാണ്. ഇന്ത്യന്‍ കാര്‍ വിപണിയിലെ സിംഹഭാഗവും കയ്യടക്കിവെച്ചിരിക്കുന്ന വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുകി.

Ads by Google
Ads by Google
Loading...
TRENDING NOW