Wednesday, June 12, 2019 Last Updated 32 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 01.05 PM

പ്രവാസലോകത്തും ‘രാഹൂല്‍’ ഇഫക്റ്റ്; ആഹ്ലാദംപങ്കുവച്ച് ഇന്‍കാസ്ഖത്തര്‍

uploads/news/2019/04/299067/Gulf030419a.jpg

ദോഹ:രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലുള്ള ആഹ്ളാദംപങ്കുവച്ച് ഇൻകാസ് ഖത്തർ പ്രവർത്തകർ. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി കേരളത്തിൽ നിന്നാവുന്നത് ഏറെ അഭിമാനാര്‍ഹമാണെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേയും വിജയം യുഡിഎഫ് മുന്നണി ഉറപ്പാക്കി കഴിഞ്ഞെന്നും സമീർ ഏറാമല അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഇൻകാസ് നേതാക്കന്മാരായ കെ കെ ഉസ്മാൻ, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, സുനിൽ കുമാർ, അബു കാട്ടിൽ, ജോൺ ഗിൽബർട്,നാസർ വടക്കേകാട്, ഫാസിൽ വടക്കേകാട്, ആഷിഖ് അഹമദ്, ഗഫൂർ നാന്ദി, തുടങ്ങിയവരും വിവിധ സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മനോജ് കൂടൽ സ്വാഗതവും ട്രഷറർ നൗഷാദ് നന്ദിയും പറഞ്ഞു.

ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 03 Apr 2019 01.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW