Friday, June 21, 2019 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 12.58 PM

ഹ്യുണ്ടായിയും കിയയും കൈകോര്‍ക്കുന്നു

hyundai group to develop a new electric car platform

ഹ്യുണ്ടായിയും കിയയും ഇലക്ട്രിക് കാറുകള്‍ക്കായി പ്രത്യേകം പ്ലാറ്റ്ഫോം നിര്‍മിക്കാനായി കൈകോര്‍ക്കുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് പുറമെ, ഫ്യുവല്‍ സെല്‍ കാറുകളുടെ നിര്‍മാണവും ഇരു കമ്പനിയുടെയും പരിഗണനയിലുണ്ട്.

സെഡാന്‍, കോംപാക്ട് എസ്യുവി വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാറ്റ്ഫോമാണ് ഹ്യുണ്ടായി-കിയ കൂട്ടുകെട്ടില്‍ വികസിപ്പിക്കുന്നത്. നിലവില്‍ ഹ്യുണ്ടായി പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍ സാധാരണ പ്ലാറ്റ്ഫോമിലാണ് നിര്‍മിക്കുന്നത്.

മികച്ച ഡിസൈനിങ്ങായിരിക്കും ഹ്യുണ്ടായിയുടെ ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കുകയെന്നാണ് കമ്പനി അറിയിച്ചത്. ഇതിനായി പ്രത്യേകം ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

2025-ഓടെ ഹ്യുണ്ടായി-കിയ കൂട്ടുക്കെട്ടില്‍ 38 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍, 14 എണ്ണം പൂര്‍ണമായും ഇലക്ട്രിക് വാഹനമായിരിക്കുമെന്ന് മുമ്പ് തന്നെ അറിയിച്ചിരുന്നു. നിലവില്‍ കോന, നിറോ എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് ഹ്യുണ്ടായി പുറത്തിറക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW