Thursday, July 04, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 11.37 AM

"അന്ന് മമ്മൂക്കയുടെ ചീത്തവിളി ഭയന്ന് ലാല്‍; ഒടുവില്‍ അക്കാര്യം തിരക്കിയത് ഞാനാണ്; മറുപടിയും അമ്പരപ്പിച്ചു"; ഡെന്നീസ് ജോസഫ് പറയുന്നു

about mohanlal and mammootty

ജോഷിയുടെ സംവിധാനത്തില്‍ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച് 1990 -ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളചലച്ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ഒരു ട്രെയിന്‍ യാത്രയില്‍ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയ മികവും മമ്മൂട്ടിയുടെ അതിഥി വേഷവും ഒക്കെ ആയി ഒരു ഗംഭീര ചിത്രമായിരുന്നു ഇത്. 1990-ല്‍ തീയറ്ററുകളില്‍ എത്തിയ ഈ ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസില്‍ ജീവിക്കുന്നു

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അതിഥി വേഷം ഏറെ ജനപ്രീതി നേടിയിരുന്നു. മമ്മൂട്ടി ചെയ്ത ആ കഥാപാത്രം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നത് മറ്റൊരു നടനെ ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്. '' ജഗതി ശ്രീകുമാറിനെ ആയിരുന്നു ആ കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചിരുന്നത്. കഥയുടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ മോഹന്‍ലാല്‍ ആണ് ഈ റോള്‍ മമ്മൂക്കയെക്കൊണ്ട് ചെയ്യിപ്പിക്കാമോ എന്ന് ചോദിക്കുന്നത്. 'ലാല്‍ നായകനായ സിനിമയില്‍ അദ്ദേഹം അഭിനയിക്കുമോ' എന്നായി ഞാന്‍. ഒന്നു സംസാരിച്ചു നോക്കാന്‍ ലാല്‍ പറഞ്ഞു.

എന്നാല്‍ ലാലിനോട് തന്നെ നേരിട്ട് സംസാരിക്കാന്‍ ഞാന്‍ പറഞ്ഞു. മമ്മൂക്കയുടെ ചീത്തവിളി ഭയന്ന് പറയില്ലെന്ന് ലാല്‍ പറഞ്ഞു. ജോഷിയോടും കാര്യം പറഞ്ഞു. അദ്ദേഹത്തിനും സമ്മതം. എന്നാല്‍ മമ്മൂട്ടിയെ വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അദ്ദേഹവും പറഞ്ഞു. ഒടുവില്‍ ഞാന്‍ തന്നെ മമ്മൂട്ടിയെ വിളിച്ച് സംസാരിക്കാന്‍ തീരുമാനിച്ചു. അന്ന് ഞാനും മമ്മൂട്ടിയും അയല്‍ക്കാരാണ്. എന്റെ കയ്യില്‍ ഉള്ള കഥകള്‍ ഒക്കെ അദ്ദേഹം കേട്ടിട്ടുണ്ട്. ഞാന്‍ മമ്മൂട്ടിയെ വിളിച്ചു. 'ജഗതിക്ക് കൊടുക്കാന്‍ ഇരുന്ന റോള്‍ ഒന്ന് ഡെവലെപ് ചെയ്യണമെന്നുണ്ട്. ആ വേഷത്തില്‍ അഭിനയിക്കുമോ?' ചീത്തവിളി പ്രതീക്ഷിച്ചിടത്ത് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ: അതിനെന്താ ചെയ്യാലോ എന്ന്. അങ്ങനെ മമ്മൂട്ടി എന്നെ ഞെട്ടിച്ചു.'' - ഡെന്നീസ് ജോസഫ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW