Sunday, May 19, 2019 Last Updated 31 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 02.00 AM

സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ 129 ഓഫീസര്‍

uploads/news/2019/04/299008/c2.jpg

സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ സ്‌പെഷലിസ്‌റ്റ് ഓഫീസര്‍ തസ്‌തികയില്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളാണുള്ളത്‌. ജോലി പരിചയമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 18.
മിഡില്‍ മാനേജ്‌മെന്‍റ്‌ ഗ്രേഡ്‌-3. മിഡില്‍ മാനേജ്‌മെന്‍റ്‌-2 വിഭാഗങ്ങളിലാണ്‌ അവസരം. തസ്‌തികയും ഒഴിവുകളുടെ എണ്ണവും ഗ്രേഡും ചുവടെ.
സീനിയര്‍ മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്‍റ്‌) 5 ഒഴിവ്‌. എംഎംജിഎസ്‌-3
മാനേജര്‍ (റിസ്‌ക് മാനേജ്‌മെന്‍റ്‌), 50 ഒഴിവ്‌. എം.എം.ജി.എസ്‌-2
മാനേജര്‍ (ലോ), 41 ഒഴിവ്‌. എം.എം.ജി.എസ്‌-2
മാനേജര്‍ (ഐ.എസ്‌. ഓഡിറ്റ്‌) 3 ഒഴിവ്‌, എം.എം.ജി.എസ്‌.-2
സെക്യൂരിറ്റി ഓഫീസര്‍: 30 ഒഴിവ്‌. എം.എം.ജി.എസ്‌്-2
തെരഞ്ഞെടുപ്പ്‌: ഓണ്‍ലൈന്‍ ടെസ്‌റ്റ്, ഗ്രൂപ്പ്‌ ഡിസ്‌കഷന്‍, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. തിരുവനന്തപുരത്തും എറണാകുളത്തും ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രമുണ്ട്‌. നിയമനപ്രക്രിയ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം കാണുക.
അപേക്ഷാഫീസ്‌: 600 രൂപ. പട്ടികവിഭാഗം വികലാംഗര്‍ക്ക്‌ 100 രൂപ മതി. ഡെബിറ്റ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനയോ ഇന്‍റര്‍നെറ്റ്‌ ബാങ്കിംഗ്‌ വഴിയോ ഫീസ്‌ അടയ്‌ക്കണം.
ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്‍റ്‌ ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഫീസ്‌ അടയ്‌ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സ്‌ക്രീനില്‍ ലഭിക്കും.
അപേക്ഷിക്കേണ്ടവിധം: www.synidcatebank.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കുക. അപേക്ഷിക്കുന്നതിനു മുന്‍പായി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്‌ഞാപനത്തിന്‍െറ പൂര്‍ണരൂപം കാണുക.

Ads by Google
Wednesday 03 Apr 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW