Wednesday, June 12, 2019 Last Updated 33 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 04.58 PM

ദമ്മാമിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി യു ഡി എഫ്

uploads/news/2019/04/298852/Gulf020419b.jpg

ദമ്മാം: പ്രവാസികളുടയും അവരുടെ ബന്ധുമിത്രാദികളുടെയും പരമാവധി വോട്ടുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൻറെയും പ്രവാസി പോഷക സംഘടനകളായ കെ എം സി സി യും ഒ ഐ സി സി യും ചേർന്ന് ദമ്മാമിൽ കിഴക്കൻ പ്രവിശ്യാ യു ഡി എഫ് കമ്മിറ്റിക്ക് രൂപം നൽകി. പൊതുവായ പ്രവാസി വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സ്ഥിരം വേദിയായി ഇപ്പോൾ രൂപീകരിച്ച യു ഡി എഫ് സംവിധാനം നില നിർത്തുമെന്ന് കിഴക്കൻ പ്രവിശ്യാ യു ഡി എഫ് പ്രഖ്യാപന യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.

ഫ്‌ളാറ്റുകളും കടകളും ലേബർ ക്യാമ്പുകളും സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥന നടത്തുവാനാനും ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് റോഡ്‌ഷോ നടത്തുവാനും യു ഡി എഫ് നിർവാഹകസമിതി യോഗം തീരുമാനാമായി. വോട്ട് ചെയ്യുവാൻ നാട്ടിലേക്ക് പോകാൻ സാധിക്കുന്നയാളുകളുടെ പേര് വിവരങ്ങൾ ശേഖരിച്ച് അവരെ പ്രത്യേക വിമാനത്തിൽ കുറഞ്ഞ ചെലവിൽ നാട്ടിലെത്തിക്കുന്നതിനുള്ള സാധ്യത ആരായുവാനും നിർവ്വാഹക സമിതിയോഗത്തിൽ തീരുമാനമെടുത്തു.

ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കലും കെ എം സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കളയും മുഖ്യരക്ഷാധികാരികളായി നിലവിൽ വന്ന എഴുപതംഗ യു ഡി എഫ് കിഴക്കൻ പ്രവിശ്യാ കമ്മിറ്റിക്ക് ദമ്മാമിൽ നടന്ന യു ഡി എഫ് നിർവ്വാഹക സമിതി യോഗം അംഗീകാരം നൽകി. കെ എം സി സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂരിനെ ചെയർമാനായും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയെ ജനറൽ കൺവീനറായും യോഗം തെരഞ്ഞെടുത്തു.

പി.എം.നജീബ്, യു എ റഹീം, സി.അബ്ദുൽ ഹമീദ്, ഇബ്രാഹിം മുഹമ്മദ്, ആലിക്കുട്ടി ഒളവട്ടൂർ (രക്ഷാധികാരികൾ), റഫീഖ്‌ കൂട്ടിലങ്ങാടി (ട്രഷറർ), ഇ.കെ.സലിം, സി പി ഷെരീഫ്, മാത്യു ജോസഫ്, കബീർ കൊണ്ടോട്ടി, ചന്ദ്രമോഹനൻ, മാമു നിസാർ, സിറാജ് പുറക്കാട്, കുഞ്ഞിമുഹമ്മദ് കടവനാട്, ഷിഹാബ് കായംകുളം, സക്കീർ അഹമ്മദ് (വൈസ് ചെയർമാൻമാർ), ഹനീഫ് റാവുത്തർ, ടി എം ഹംസ, ഷംസു കൊല്ലം, റഹ്‌മാൻ കാരയാട്, റഷീദ് ഇയ്യാൽ, ഡോ.അബ്ദുൽ സലാം, നിസാർ മാന്നാർ, ഖാദർ മാസ്റ്റർ, മമ്മൂട്ടി പട്ടാമ്പി, മാലിഖ് മഖ്ബൂൽ (ജോയിൻറ് കൺവീനർമാർ) എന്നിവർ ഭാരവാഹികളും നാൽപതംഗ എക്സിക്യുട്ടീവ് അംഗങ്ങളുമുൾപ്പെട്ട കിഴക്കൻ പ്രവിശ്യാ യു ഡി എഫ് കമ്മിറ്റിക്കാണ് നിർവ്വാഹക സമിതി യോഗം അംഗീകാരം നൽകിയത്. ഇ.കെ.സലിമിനും മാമു നിസാറിനും മീഡിയാ കോർഡിനേറ്റർമാരുടെ ചുമതലകൂടി നൽകിയിട്ടുണ്ട്.

ദമ്മാമിൽ നടന്ന യു ഡി എഫ് നിർവാഹക സമിതി യോഗത്തിൽ മുഹമ്മദ് കുട്ടി കോഡൂർ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഖാദർ ചെങ്കള, പി.എം. നജീബ്, ഇബ്രാഹിം മുഹമ്മദ്, സി.അബ്ദുൽ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ സംസാരിച്ചു. ബിജു കല്ലുമല സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 02 Apr 2019 04.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW