Monday, May 20, 2019 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 02.48 PM

ശരീരം തണുപ്പിക്കാന്‍ പാനിയങ്ങള്‍

uploads/news/2019/04/298833/Mdmcokry020419.jpg

വേനല്‍ക്കാലമായി. ശരീരം തണുപ്പിക്കാനുള്ള ചില പാനിയങ്ങള്‍ തയാറാക്കി നോക്കൂ.

1. റോസ് മില്‍ക്ക്


ആവശ്യമുള്ള സാധനങ്ങള്‍
റോസ് സിറപ്പ് - 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 1/2 ടേബിള്‍ സ്പൂണ്‍
പാല്‍ - 2 കപ്പ്
റോസ് വാട്ടര്‍ - ഒരു ടീസ്പൂണ്‍
കിയാസീഡ്സ് - ഒരു ടീസ്പൂണ്‍
റോസ് പെറ്റല്‍സ് - 3 എണ്ണം

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ കിയാസീഡ്സും അല്‍പ്പം വെള്ളവുമെടുത്ത് 15 30 മിനിറ്റ് കുതിരാന്‍ വയ്ക്കുക. പാലില്‍ റോസ് സിറപ്പ് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കി റോസ് വാട്ടറും ചേര്‍ക്കാം. ശേഷം കുതിര്‍ത്തുവച്ചിരിക്കുന്ന കിയാസീഡ്‌സും ചേര്‍ത്തിളക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചശേഷം ഇതൊരു ഗ്ലാസിലേക്ക് പകര്‍ത്തി റോസ് പെറ്റല്‍സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം.

2. സംഭാരം


ആവശ്യമുള്ള സാധനങ്ങള്‍
തൈര് - ഒരു കപ്പ്
മുളക് - 2 എണ്ണം (രണ്ടായി കീറിയത്)
ഇഞ്ചി - ഒരു ചെറിയ കഷണം (ചതച്ചത്)
കറിവേപ്പില - ഒരു തണ്ട്
ചുവന്നുള്ളി - 5, 6 എണ്ണം(ചതച്ചത്)
ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം


തൈര് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി ഒരു തവി കൊണ്ട് ഉടച്ച് നേര്‍പ്പിച്ചെടുക്കുക.
മുളക്, ചുവന്നുള്ളി, ഇഞ്ചി ഇവ തൈര് നേര്‍പ്പിച്ചതിലിട്ട് കറിവേപ്പിലയും കീറിയിട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ഐസ് ക്യൂബുകളിട്ട് വിളമ്പാം.

3. നെല്ലിക്ക ജ്യൂസ്


ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - 6 എണ്ണം (കുരു കളഞ്ഞെടുത്തത്)
ഇഞ്ചി - ഒരു ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 3 കപ്പ്

തയാറാക്കുന്ന വിധം


നെല്ലിക്കയും ഇഞ്ചിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച ശേഷം ഐസ് ക്യൂബിട്ട് വിളമ്പാവുന്നതാണ്.
uploads/news/2019/04/298833/Mdmcokry020419a.jpg

4. മിന്റ് ലൈം


ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങാനീര് - 2 എണ്ണത്തിന്റേത്
പുതിനയില - 8 എണ്ണം
ഐസ്‌ക്യൂബ്സ് - ഒരു പിടി
വെള്ളം - ഒരു കപ്പ്
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു മിക്സിയുടെ ജാറില്‍ നാരങ്ങാനീര്, വെള്ളം, പഞ്ചസാര എന്നിവയെടുത്ത് അടിച്ചെടുക്കുക. ശേഷം ഐസ്‌ക്യൂബും പുതിനയിലയും ഇട്ട് ഒന്നുകൂടി കറക്കിയെടുക്കാം. ഇത് ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.

5. ലൈം സോഡ


ആവശ്യമുള്ള സാധനങ്ങള്‍
ചെറുനാരങ്ങ - 2 എണ്ണം(വലുത്)
തണുത്ത സോഡ - രണ്ട് ഗ്ലാസ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് - ഒരെണ്ണം
കറിവേപ്പില അരിഞ്ഞത് - കുറച്ച്
ഉപ്പ് - പാകത്തിന്
ഇഞ്ചി ചതച്ചത്- ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


തണുത്ത സോഡയിലേക്ക് നാരങ്ങ പിഴിഞ്ഞെടുത്തതും മറ്റെല്ലാ ചേരുവകളും ഇട്ട് ഇളക്കി യോജിപ്പിച്ച ശേഷം വിളമ്പാം.

6. വാട്ടര്‍മെലണ്‍ മിന്റ് ജ്യൂസ്


ആവശ്യമുള്ള സാധനങ്ങള്‍
തണ്ണിമത്തന്റെ കാമ്പ് - രണ്ട് കപ്പ്
പുതിനയില - 3 എണ്ണം
നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
പഞ്ചസാര - മധുരത്തിനനുസരിച്ച്

തയാറാക്കുന്ന വിധം


മിക്സിയുടെ ജാറിലേക്ക് തണ്ണിമത്തന്‍, പഞ്ചസാര, നാരങ്ങാനീര് ഇവയെടുത്ത് അടിച്ചെടുക്കുക. ഇതിലേക്ക് പുതിനയില കൂടിയിട്ട് ഒന്നുകൂടി കറക്കിയെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.
uploads/news/2019/04/298833/Mdmcokry020419b.jpg

7. നന്നാറി സര്‍ബത്ത്


ആവശ്യമുള്ള സാധനങ്ങള്‍
(നന്നാറി ചെടിയുടെ വേരില്‍ നിന്നെടുക്കുന്ന സത്ത് ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്.)
നന്നാറി സത്ത് - 3 ടീസ്പൂണ്‍
തണുത്ത വെള്ളം - 4 ഗ്ലാസ്
ബദാം അരച്ചത് - ഒരു ടീസ്പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
നാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
ബദാം അരിഞ്ഞത് - കുറച്ച് (അലങ്കരിക്കാന്‍)

തയാറാക്കുന്ന വിധം


ബദാം അരിഞ്ഞത് ഒഴികെ എല്ലാ ചേരുവകളും ഒന്നിച്ചെടുത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കിയോജിപ്പിച്ച ശേഷം അരിഞ്ഞുവച്ച ബദാം കൊണ്ട് അലങ്കരിച്ച് വിളമ്പാം.

8. മിന്റ് മസാല സോഡ


ആവശ്യമുള്ള സാധനങ്ങള്‍
പുതിനയില - 1/2 കപ്പ്
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല പൗഡര്‍ - 1 1/2 ടീസ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
നാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
സോഡ അല്ലെങ്കില്‍ വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം


പുതിനയിലയും പഞ്ചസാരയും അല്‍പ്പം വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത് മാറ്റി വയ്ക്കുക. രണ്ട് ഗ്ലാസുകള്‍ എടുത്ത് അതില്‍ ഓരോ സ്പൂണ്‍ വീതം തയാറാക്കി വച്ച പുതിന പഞ്ചസാര മിശ്രിതം ഒഴിച്ച് അതിലേക്ക് ചാട്ട് മസാല പൗഡറും ഉപ്പും വിതറി നന്നായി മിക്സ് ചെയ്ത് ശേഷം സോഡയോ വെള്ളമോ ഒഴിച്ച് മിക്സ് ചെയ്ത് ഉടന്‍ വിളമ്പാം.

9. പച്ചമാങ്ങ ജ്യൂസ്


ആവശ്യമുള്ള സാധനങ്ങള്‍
മൂത്ത് തുടങ്ങുന്ന മാങ്ങ - ഒരെണ്ണം
പഞ്ചസാര - 1 1/2 ടേബിള്‍ സ്പൂണ്‍
ഏലക്കായ - 4 എണ്ണം
വെള്ളം - പാകത്തിന്

തയാറാക്കുന്ന വിധം


മാങ്ങ തൊലിയോടുകൂടി പഞ്ചസാരയും ഏലക്കയും ആവശ്യത്തിന് തണുത്ത വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.
uploads/news/2019/04/298833/Mdmcokry020419c.jpg

10. ജിഞ്ചര്‍ ലമണ്‍ ഐസ് ടീ


ആവശ്യമുള്ള സാധനങ്ങള്‍
തിളപ്പിച്ച വെള്ളം - 4 കപ്പ്
ടീ ബാഗ് - 4 എണ്ണം
പുതിനയില - 2 എണ്ണം
ഇഞ്ചി ഗ്രേറ്റ് ചെയ്തത് - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാത്തൊലി ചിരകിയത് - ഒരു നാരങ്ങയുടേത്
തേന്‍ - 4 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു പാത്രത്തിലേക്ക് തിളച്ച വെള്ളമൊഴിച്ച് അതിലേക്ക് ടീ ബാഗുകള്‍, നാരങ്ങാത്തൊലി, ഇഞ്ചി ഗ്രേറ്റ് ചെയ്തത് ഇവയെ ല്ലാം ഇട്ടുവയ്ക്കുക. നല്ല ചൂട് മാറി കുടിക്കാന്‍ പാകത്തിലാകുമ്പോള്‍ ഇതിലേക്ക് നാരങ്ങാനീരും, തേനും ചേര്‍ത്ത് ഇളക്കി അരിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 02 Apr 2019 02.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW