Friday, June 21, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 02.42 PM

വിവാഹപ്പൊരുത്ത നിര്‍ണ്ണയം

uploads/news/2019/04/298832/Joythi020419a.jpg

വിവാഹപ്പൊരുത്ത നിര്‍ണ്ണയം

പൊരുത്തം വേണ്ടത് -10

അവ-രാശി, രാശ്യാധിപം, വശ്യം, മാഹേന്ദ്രം, ഗണം, യോനി, ദിനം, ദീര്‍ഘം, രജ്ജു, വേധം.

രാശിപ്പൊരുത്തം-ദീര്‍ഘമംഗല്യം
രാശ്യാധിപപ്പൊരുത്തം-ക്ഷേമം ഐശ്വര്യം.
വശ്യം- അന്യോന്യം വശീകരണം, പരസ്പരധാരണ.
മാഹേന്ദ്രം-സന്താന സൗഭാഗ്യം.

ഗണം- സന്തോഷപ്രദമായ ജീവിതം.
(അസുരഗണസ്ത്രീ മനുഷ്യഗണമുള്ള പുരുഷനെ നശിപ്പിച്ചിരിക്കും.)
യോനി: ലൈംഗികമായ ചേര്‍ച്ച, ആസക്തി.

ദിനം: സര്‍വ്വ സമ്പത്ത്, ഭൗതിക ഐശ്വര്യം, ആരോഗ്യം.
ദീര്‍ഘം: ദീര്‍ഘമംഗല്യം, സര്‍വ്വസമ്പത്ത്.
രഞ്ജുദോഷം ഇല്ലെങ്കില്‍: ദീര്‍ഘമംഗല്യം.
വേധദോഷം ഇല്ലെങ്കില്‍: ദുഃഖമില്ലാത്ത ദാമ്പത്യം.

ജാതകപ്പൊരുത്ത നിര്‍ണ്ണയത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സ്ത്രീയും പുരുഷനും ഒരേ നക്ഷത്രമായാല്‍ വിവാഹം നടത്തുവാന്‍ പറ്റില്ല.
ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, അത്തം, തൃക്കേട്ട, മൂലം, പൂരാടം, അവിട്ടം, ചതയം, ഈ പന്ത്രണ്ട് നക്ഷത്രങ്ങളില്‍ വന്നാല്‍ നല്ലതല്ല. ഇതിന്റെ പേരില്‍ നടക്കുന്ന പൂജകളോ, മന്ത്രങ്ങളോ, നക്ഷത്ര കല്ലുകളോ പ്രതിവിധിയല്ല.

മദ്ധ്യമരഞ്ജു ദോഷം പറയുന്ന എല്ലാ നക്ഷത്രങ്ങളും വിവാഹത്തിന് ഉപേക്ഷിക്കണമെന്നില്ല എന്ന് പ്രമാണമുണ്ട്.
ഭരണി, പൂയം, ചിത്തിര, പൂരാടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങള്‍ ആരോഹി രഞ്ജുവില്‍പ്പെടുന്നു.
മകയിരം, പൂരം, അനിഴം, അവിട്ടം ഇവ അവരോഹി രഞ്ജുവില്‍പ്പെടും. സ്ത്രീ പുരുഷന്മാര്‍ രണ്ടും ആ

രോഹിയില്‍ വന്നാല്‍ ഭര്‍ത്തൃനാശം. അവരോഹിയില്‍ വന്നാല്‍ ഭാര്യാനാശം. എന്നാല്‍ ഒരാള്‍ ആരോഹിയിലും മറ്റയാള്‍ അവരോഹിയിലും വന്നാല്‍ സര്‍വ്വവിധ ഐശ്വര്യങ്ങളും ഫലം. എല്ലാ നക്ഷത്രത്തിനും രഞ്ജു ദോഷം പറയരുത്.

പൂയം നക്ഷത്രം എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും വളരെ ഉത്തമമാണ്. എന്നാല്‍ വിവാഹത്തിന് മാത്രം എടുക്കാന്‍ പാടില്ല.
എന്തെല്ലാം നല്ല ഗുണമുണ്ടെങ്കിലും താഴെപ്പറയുന്ന നക്ഷത്രങ്ങള്‍ തമ്മില്‍ വിവാഹം നടത്തിയാല്‍ വേധം എന്ന ദോഷമുണ്ട്. എല്ലാം നശിച്ചുപോകും.

അശ്വതി- തൃക്കേട്ട
ഭരണി- അനിഴം
തിരുവാതിരര- തിരുവോണം
വിശാഖംം- കാര്‍ത്തിക
ചോതി- രോഹിണി
മൂലം- ആയില്യം
മകം- രേവതി
പൂയം- പൂരാടം
പുണര്‍തം- ഉത്രാടം
ഉത്രട്ടാതിി- പൂരം
അത്തം- ചതയം
പൂരൂരുട്ടാതി- ഉത്രം
മകയിരം- ചിത്തിര
ചിത്തിര- അവിട്ടം

വിവാഹം നടത്താന്‍ പറ്റാത്ത മാസങ്ങള്‍

മീനം പകുതി കഴിഞ്ഞ്, കര്‍ക്കടം, കന്നി, കുംഭം, ധനു വിവാഹം പാടില്ല.
വിവാഹം നടത്താന്‍ പറ്റാത്ത രാശി- മേടം.
വിവാഹം അഭിജിത് മുഹൂര്‍ത്തത്തില്‍ പറ്റാത്ത ആഴ്ച- ബുധന്‍.
വിവാഹത്തിന് പുരുഷന്റെ ജന്മനക്ഷത്രം പാടില്ല.
സ്ത്രീയുടെ ജന്മാനു ജന്മ നക്ഷത്രങ്ങള്‍ എടുക്കാവുന്നതാണ്.

ആയുസ്സ്, ഭാഗ്യം, വിദ്യാഭ്യാസം, ജോലി, വിവാഹം, സന്താനം എന്നീ ഘടകങ്ങളാണ് മനുഷ്യജീവിതത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്.
ഇതില്‍ വിവാഹം എന്നതിന് പ്രാധാന്യം കൊടുത്തു ചിന്തിച്ചാല്‍ പരസ്പര വിശ്വാസവും മാനസിക ഐക്യവും സ്വഭാവശുദ്ധിയും നോക്കേണ്ടിയിരിക്കുന്നു.
വിജയപ്രദമായ ഒരു വിവഹജീവിതം ഉണ്ടാകുന്നതിന് വേണ്ടിയാണ് ജാതകച്ചേര്‍ച്ച പരിശോധിക്കുന്നത്.

വരാനിരിക്കുന്ന രോഗങ്ങളെയും സന്താനങ്ങളെയും വൈധവ്യത്തേയുംകുറിച്ച് ഒരു ജ്യോതിഷപണ്ഡിതന്‍ നടത്തുന്ന പ്രവചനങ്ങള്‍ ഭാവിജീവിതത്തില്‍ പറയുന്ന സമയത്തുതന്നെ അനുഭവത്തില്‍ വരുന്നതു കാണുമ്പോഴാണ് ജ്യോതിഷശാസ്ത്രത്തിന്റെ പ്രസക്തി സാധാരണക്കാരായ ജനങ്ങള്‍ മനസ്സിലാക്കുന്നത്.ജ്യോതിഷം ശാസ്ത്രമാണ്. അത് സത്യവുമാണ്.

കെ.എന്‍. ബാലകൃഷ്ണക്കൈമള്‍
മൊ: 9495441529

Ads by Google
Ads by Google
Loading...
TRENDING NOW