Sunday, June 23, 2019 Last Updated 28 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 09.12 AM

എത്രവേണമെങ്കിലും പ്രസവിച്ചോ, ഒരു കുഴപ്പവുമില്ല എന്ന് പറയുന്ന കാര്‍ന്നോമ്മാര്‍ അറിയാനായി ഒരു ഡോക്ടറുടെ കുറിപ്പ്

face book post

ഏഴാമത്തെ പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകുകയും അമ്മയും ഇരട്ടക്കുട്ടികളും മരണപ്പെട്ട സംഭവത്തെ കുറിച്ച് തുറന്നെഴുതുകയാണ് ഡോ.ഷിനു ശ്യാമളന്‍. ഇവിടെയും അമ്മ മരിച്ചത് പ്രസവാനന്തര സങ്കീര്‍ണതകള്‍ കൊണ്ടാണെന്നും ഒരു കുഴപ്പവുമില്ല, എത്ര വേണേലും പ്രസവിച്ചോ എന്നു പറയുന്ന ആളുകള്‍ക്ക് ഇതൊരു പാഠമാണെന്നും ഷിനു ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ നഷ്ട്ടം ഈ കുടുംബത്തിനാണെന്നും ഡോക്ടര്‍ പറയുന്നു.

ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം...

9 കുട്ടികള്‍, ഏഴാമത്തെ പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകുകയും തുടര്‍ന്ന് ജനിച്ച ഇരട്ടകുട്ടികളോടോപ്പം അമ്മയും മരണപ്പെട്ടു.

ആദരാഞ്ജലികള്‍.

പക്ഷെ ചിലത് പറയുവാനുണ്ട്. തൃശ്ശൂരിലിലുള്ള dr. Finto പോലെയുള്ള ഡോക്ടര്‍മാരെ ഇവിടെയാണ് വിളിച്ചു വരുത്തേണ്ടത്. നിങ്ങള്‍ എത്ര വേണേലും പ്രസവിച്ചോ, പ്രസവം നിര്‍ത്തരുത്. എന്നു ആ ഡോക്ടര്‍ ദേവാലയങ്ങള്‍ തോറും നടന്ന് പറയുന്നത് കുറച്ചു ആഴ്ച്ചകള്‍ മുന്‍പ് ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇവിടെയും അമ്മ മരിച്ചത് പ്രസവാനന്തര സങ്കീര്‍ണതകള്‍ കൊണ്ടാണ്. ഒരു കുഴപ്പവുമില്ല, എത്ര വേണേലും പ്രസവിച്ചോ എന്നു പറയുന്ന ആളുകള്‍ക്ക് ഇതൊരു പാഠമാണ്.

എല്ലാ മതത്തിലുമുണ്ട് ഇത്തരം ആളുകള്‍. സ്വന്തം മതത്തിലെ വിശ്വാസികള്‍ കൂടുവാന്‍ വേണ്ടി പ്രസവത്തെ വാഴ്ത്തുന്നവര്‍. പക്ഷെ ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടി വരും. ഇവിടെയും നഷ്ട്ടം ഈ കുടുംബത്തിന് തന്നെ.

ആ 7 കുട്ടികള്‍ക്ക് ഇനി അമ്മയില്ല. പ്രസവിച്ചു വീട് നിറച്ചിട്ട് കാര്യമില്ല. അവര്‍ക്ക് വേണ്ട സ്നേഹവും വത്സല്യവും കൊടുക്കാനും അമ്മയും അച്ഛനും ഉണ്ടാകണം.

ഇന്നത്തെ കാലത്ത് ചിലവ്. അവരെ പഠിപ്പിക്കണം. വെറുതെ ജീവിച്ചാല്‍ പോര. ജീവിത നിലവാരം ഉണ്ടാകണം. അതിന് മതിയായ വിദ്യാഭാസവും ആവശ്യമാണ്, കരുതലും ആവശ്യമാണ്, വരുമാനം വേണം.

രണ്ടു കുട്ടി ഉണ്ടായിട്ട് തന്നെ രാവിലെ മുതല്‍ ഓടിയിട്ട് ഇരുകൈകളും പോര എന്നു തോന്നുന്ന രക്ഷകര്‍ത്താക്കള്‍ ഉണ്ട്. അപ്പോഴാണ് 7 കുട്ടികളെ എങ്ങനെ നോക്കുമെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

ഇനി അഥവാ ഒരുപാട് കാശുള്ളവര്‍ ആയാലും, ഒരു അച്ഛനും അമ്മയുമല്ലേ ഉള്ളു. കുട്ടികള്‍ക്ക് മതിയായ വാത്സല്യവും സ്നേഹവും കരുതലും ഒക്കെ കിട്ടണ്ടേ.

ഈ കുട്ടികള്‍ക്ക് ഇനി അച്ഛന്‍ മാത്രമേയുള്ളൂ. അറിവില്ലായ്മ കൊണ്ടും കുടുംബാസൂത്രണം എന്ന ഒന്നുണ്ട് എന്നും മറന്നു പോയത് കൊണ്ട് വിഷമിക്കേണ്ട വരുന്ന കുരുന്നുകളെ ഓര്‍ത്താണ് നെഞ്ചു പിടയുന്നത്. പാവം കുട്ടികള്‍. അവര്‍ എന്ത് പിഴച്ചു.

ഡോ. ഷിനു ശ്യാമളന്‍

Ads by Google
Tuesday 02 Apr 2019 09.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW