Tuesday, July 16, 2019 Last Updated 26 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.51 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(2)

uploads/news/2019/04/298776/nithyam.jpg

മേടം - കാര്‍ഷികമേഖല ആദായകരമാകും. എതിരാളികളുമായി ഒത്തുതീര്‍പ്പിലെത്തും. ദേഹാരിഷ്‌ടതകള്‍ക്ക്‌ കുറവുണ്ടാകും.
ഇടവം - വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും. ദൈവിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദൈവിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. എല്ലാവരോടും പരുഷമായി പെരുമാറും.
മിഥുനം - സഹപ്രവര്‍ത്തകര്‍ക്ക്‌ സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്ത്‌ ലഘുവായ നഷ്‌ടങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം - മാനസിക അസ്വസ്‌ഥതകള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. വിദേശയാത്രകള്‍ ഉണ്ടാകും.
ചിങ്ങം - കര്‍മരംഗത്ത്‌ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. പ്രതിസന്ധികളില്‍ ബന്ധസഹായം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
കന്നി - ബന്ധുക്കളുമായി രമ്യതയില്‍ വര്‍ത്തിക്കും. ദൂരയാത്രകള്‍ ഉണ്ടാകും. ജനസമ്മിതി വര്‍ധിക്കും.
തുലാം - എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്‌. സഹപ്രവര്‍ത്തകരില്‍നിന്ന്‌ വിപരീത അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ്‌ വര്‍ധിക്കും.
വൃശ്‌ചികം - മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത്‌ ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും.
ധനു - തൊഴില്‍ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. സല്‍ക്കര്‍മ്മങ്ങള്‍ ക്കായി സമയം ചിലവഴിക്കും.
മകരം - സുഹൃത്തുക്കളില്‍നിന്ന്‌ സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്യസാധ്യം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.
കുംഭം - മനോധൈര്യം വര്‍ധിക്കും. കര്‍മരംഗത്ത്‌ പ്രമോഷന്‍ പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കു ലഘുവായ നഷ്‌ടങ്ങള്‍ ഉണ്ടാകും.
മീനം - പുതിയ സംരംഭങ്ങള്‍ക്ക്‌ ലഘുവായ തടസ്സങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയം പ്രതീക്ഷിക്കാം.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 02 Apr 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW