Thursday, May 23, 2019 Last Updated 33 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

ആകാശത്തു കണ്ണായി എമിസാറ്റ്‌: 29 ഉപഗ്രഹങ്ങള്‍ മൂന്നു ഭ്രമണപഥത്തില്‍

uploads/news/2019/04/298625/d2.jpg

ശ്രീഹരിക്കോട്ട: പി.എസ്‌.എല്‍.വി. വീണ്ടും ചരിത്രമെഴുതിയ ദൗത്യത്തില്‍ ഒറ്റ വിക്ഷേപണത്തിലൂടെ 29 ഉപഗ്രഹങ്ങള്‍ മൂന്നു വ്യത്യസ്‌ത ഭ്രമണപഥങ്ങളില്‍. ഇതില്‍ ശത്രുരാജ്യങ്ങളുടെ റഡാര്‍ സിഗ്നലുകള്‍ ചോര്‍ത്തിയെടുക്കാനും ശേഷിയുള്ള എമിസാറ്റ്‌ ബഹിരാകാശത്ത്‌ ഇന്ത്യയുടെ കണ്ണും കാതുമാകും.
പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും ഉപകരിക്കുന്ന എമിസാറ്റ്‌ ഡി.ആര്‍.ഡി.ഒയുടേതാണ്‌. മറ്റുള്ളവ അമേരിക്ക, സ്‌പെയിന്‍, ലിത്വാനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നിവരുടേതും. ഇവയെല്ലാം വാണിജ്യ വിക്ഷേപണങ്ങളാണ്‌.
ഇന്നലെ രാവിലെ 9.27-ന്‌ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍നിന്നു രാജകീയമായാണ്‌ പി.എസ്‌.എല്‍.വിയുടെ 47-ാം വിക്ഷേപണം കുതിച്ചുയര്‍ന്നത്‌. ആദ്യം എമിസാറ്റിനെ 748 കി.മീ. ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. തുടര്‍ന്ന്‌ 28 ചെറു ഉപഗ്രഹങ്ങളെ 504 കി.മീ. ഉയരത്തില്‍ ഭ്രമണപഥത്തില്‍ പ്രതിഷ്‌ഠിച്ചു.
പി.എസ്‌.എല്‍.വിയുടെ അവശേഷിക്കുന്ന ഭാഗം (നാലാം ഘട്ടം) ഭൂമിയില്‍നിന്നു 485 കി.മീ. ഉയരത്തില്‍ നിലയുറപ്പിക്കും. സാധാരണഗതിയില്‍ ബഹിരാകാശത്ത്‌ ഉപേക്ഷിക്കപ്പെടുമായിരുന്ന ഈ ഭാഗം ഗവേഷണ, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു മൈക്രോ ഗ്രാവിറ്റി ഗവേഷണശാലയായി ഉപയോഗപ്പെടുത്താന്‍ കഴിയും.
കപ്പലുകളില്‍നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന മാരിടൈം ഷിപ്‌ ഐഡന്റഫിക്കേഷന്‍ സിസ്‌റ്റം, അമച്വര്‍ ഹാം റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക്‌ പാക്കറ്റ്‌ റിപ്പീറ്റിങ്‌ സിസ്‌റ്റം, അന്തരീക്ഷത്തിലെ അയണോസ്‌ഫിയറിനെ പഠിക്കാനുള്ള സംവിധാനം എന്നിവ ഇതിന്റെ ഭാഗമാണ്‌.
436 കി.ഗ്രാം ഭാരമുള്ള എമിസാറ്റ്‌ ഇലക്‌ട്രോ മാഗ്നറ്റിക്‌ മെഷര്‍മെന്റിനു വേണ്ടിയുള്ളതാണെന്നതിനപ്പുറം, ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ശത്രുരാജ്യങ്ങളുടെ ചാരക്കണ്ണുകള്‍ കണ്ടെത്താനും അവയില്‍നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കാനും ഇതുപകരിക്കുമെന്നാണു സൂചന. ഇന്ത്യ ഇതുവരെ വിമാനങ്ങളില്‍ ഘടിപ്പിച്ചു മാത്രം ഉപയോഗിച്ചിരുന്ന ഈ സംവിധാനം ഇനിമുതല്‍ ബഹിരാകാശത്ത്‌ മുഴുവന്‍ സമയവും കണ്ണുതുറന്നിരിക്കും.
ശക്‌തി ഉപഗ്രഹവേധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെ ബഹിരാകാശ രംഗത്തു കൂടുതല്‍ നേട്ടം കൈവരിച്ച ശാസ്‌ത്രജ്‌ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW