Friday, May 17, 2019 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

സൈന്യം യോഗിക്കു 'മോഡി സേന'

uploads/news/2019/04/298623/d10.jpg

ഗാസിയാബാദ്‌: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സൈന്യത്തെ "മോഡിജിയുടെ സേന"യെന്നു വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ മാപ്പു പറയണമെന്നു പ്രതിപക്ഷം. ഞായറാഴ്‌ച ഗാസിയാബാദിലും ഗ്രേറ്റര്‍ നോയ്‌ഡയിലും നടന്ന പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദപരാമര്‍ശം. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌.
"ഭീകരര്‍ക്കു ബിരിയാണി വിളമ്പി തൃപ്‌തിപ്പെടുത്താനാണു കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ ശ്രദ്ധപുലര്‍ത്തിയിരുന്നത്‌. മസൂദ്‌ അസര്‍ ഉള്‍പ്പെടെയുള്ള ഭീകരരുടെ പേരുകളോടു ചേര്‍ത്തു ജി എന്നു വിശേഷിപ്പിച്ച്‌ അവരെ പ്രോത്സാഹിപ്പിക്കുകയാണു കോണ്‍ഗ്രസ്‌ ചെയ്യുന്നത്‌.
എന്നാല്‍ മോഡിജിയുടെ സൈന്യം അവര്‍ക്കുനേരേ വെടിയുണ്ടയും ബോംബുകളുമാണു വര്‍ഷിച്ചതെ"ന്നായിരുന്നു യോഗിയുടെ വാക്കുകള്‍.
പ്രസംഗത്തിന്റെ വീഡിയോ അടക്കം പ്രചരിച്ചതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നായിരുന്നു പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമതാ ബാനര്‍ജിയുടെ പ്രതികരണം.
സൈന്യത്തെ മോഡി സേനയാക്കിയ നിര്‍ലജ്‌ജ പരാമര്‍ശം നാണിപ്പിക്കുന്നതും അപമാനകരവുമാണെന്നും മമത പറഞ്ഞു. സായുധസേനയ്‌ക്കാകെ നാണക്കേടാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രിയങ്ക ചതുര്‍വേദിയുടെ പ്രതികരണം.
ഇന്ത്യയുടെ സേനയെ "പബ്ലിസിറ്റി മന്ത്രി"യുടെ സ്വകാര്യസേനയാക്കിയ യോഗി ആദിത്യനാഥ്‌ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW