Thursday, May 23, 2019 Last Updated 33 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

സഹോദരനുമായി തെറ്റി; പുതിയ പാര്‍ട്ടിയുമായി ലാലുവിന്റെ മകന്‍

പട്‌ന: സീറ്റ്‌ പങ്കിടലിനെച്ചൊല്ലി സഹോദനുമായി ഉടലെടുത്ത തര്‍ക്കത്തിനൊടുവില്‍ പുതിയ പാര്‍ട്ടിയുമായി ആ.ജെ.ഡി. നേതാവ്‌ ലാലു പ്രസാദ്‌ യാദവിന്റെ മൂത്തമകന്‍ തേജ്‌ പ്രതാപ്‌ യാദവ്‌.
"ലാലു റാബ്രി മോര്‍ച്ച"യെന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച തേജ്‌ പ്രതാപ്‌ ബിഹാറിലെ 20 മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും സൂചന നല്‍കി.
അനുജന്‍ മനോരോഗികളായ നേതാക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണെന്നു പാര്‍ട്ടി പ്രഖ്യാപനത്തിന്റെ സൂചനകള്‍ നല്‍കി തേജ്‌ പ്രതാപ്‌ മാധ്യമങ്ങളോടു പറഞ്ഞു. പണ്ടു പാണ്ഡവര്‍ അഞ്ചു ഗ്രാമങ്ങള്‍ ആവശ്യപ്പെട്ടതുപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ രണ്ടു സീറ്റുകള്‍ മാത്രമാണ്‌ ആവശ്യപ്പെട്ടത്‌. മറുപടി പോലും നല്‍കാന്‍ സഹോദരന്‍ തയാറായില്ല- തേജ്‌ പ്രതാപ്‌ പറഞ്ഞു.
കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കഴിഞ്ഞയാഴ്‌ചയാണ്‌ ബിഹാറില്‍ ബി.ജെ.പി. വിരുദ്ധ പ്രതിപക്ഷ മഹാസഖ്യം സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കിയത്‌. ലാലു പ്രസാദ്‌ ജയില്‍വാസം അനുഭവിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷനായ ഇളയമകന്‍ തേജസ്വി യാദവാണു സഖ്യത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രഖ്യാപിച്ചത്‌.
20 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ആര്‍.ജെ.ഡിക്കായിരുന്നു സഖ്യത്തിലെ ബഹുഭൂരിപക്ഷം സീറ്റുകളും. എന്നാല്‍ തന്റെ രണ്ട്‌ അനുയായികള്‍ക്കായി ആവശ്യപ്പെട്ട സീറ്റുകള്‍ അനുവദിക്കാതിരുന്നത്‌ തേജ്‌പ്രതാപിനെ ചൊടിപ്പിച്ചു. ഇളയസഹോദരനുമായി തെറ്റിയതോടെ ആര്‍.ജെ.ഡി. യുവജനവിഭാഗത്തിന്റെ ചുമതല അദ്ദേഹം ഒഴിഞ്ഞു. പിന്നാലെ മാതാപിതാക്കളുടെ പേരില്‍ത്തന്നെ സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW