Thursday, May 23, 2019 Last Updated 33 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

വിവി പാറ്റ്‌: എട്ടിന്‌ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റ്‌ രസീതുകള്‍ എണ്ണണമെന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയില്‍ എട്ടിന്‌ സുപ്രീംകോടതി വാദംകേള്‍ക്കും. ഇത്രയുമെണ്ണാന്‍ പ്രായോഗികമായി കഴിയില്ലെന്ന തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ സത്യവാങ്‌മൂലത്തിന്‌ മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക്‌ കോടതി നിര്‍ദേശം നല്‍കി. വെള്ളിയാഴ്‌ചയ്‌ക്കകം മറുപടി നല്‍കണം.
ഇലക്‌ട്രോണിക്‌ യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിന്‌ പുറമെ ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റ്‌ രസീതുകള്‍ കൂടി എണ്ണി ത്തീര്‍ക്കാന്‍ ആറു ദിവസം വേണ്ടി വരുമെന്നാണു കമ്മിഷന്റെ സത്യവാങ്‌മൂലത്തിലുള്ളത്‌. 400 ബൂത്തുള്ള മണ്ഡലത്തില്‍ എണ്ണല്‍ പൂര്‍ത്തിയാക്കാന്‍ എട്ട്‌ മുതല്‍ ഒമ്പത്‌ ദിവസം വരെ വേണ്ടിവരുമെന്നും സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW