Thursday, May 23, 2019 Last Updated 33 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

പൂഞ്ചില്‍ പാക്‌ ഷെല്‍ ആക്രമണം: ബി.എസ്‌.എഫ്‌. ഓഫീസറും പെണ്‍കുട്ടിയും കൊല്ലപ്പെട്ടു

ജമ്മു: നിയന്ത്രണ രേഖയില്‍ ജമ്മുകശ്‌മീരിലെ പൂഞ്ച്‌ ജില്ലയില്‍ പാക്‌ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്‌.എഫ്‌. ഓഫീസറും അഞ്ചു വയസുകാരിയും കൊല്ലപ്പെട്ടു. ആറ്‌ സൈനികരുള്‍പ്പെടെ 11 പേര്‍ക്ക്‌ പരുക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ പാകിസ്‌താന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്‌. ഇതില്‍ ഷാപൂര്‍ മേഖലയിലേക്കു നടത്തിയ ഷെല്‍വര്‍ഷത്തിലാണ്‌ അഞ്ചുവയസുകാരി സോബിയ കൊല്ലപ്പെട്ടത്‌.
വന്‍തോതില്‍ ആയുധങ്ങളും 120 എം.എം. മോര്‍ട്ടാര്‍ ബോംബുകളും ഉപയോഗിച്ചാണു പാകിസ്‌താന്റെ കടന്നാക്രമണമെന്ന്‌ അധികൃതര്‍ പറഞ്ഞു. കൃഷ്‌ണഗിരി, കെര്‍ണി, മങ്കോട്ടെ, ഗുല്‍പൂര്‍, ദേഗ്‌വാര്‍ എന്നീ സബ്‌ സെക്‌ടറുകളിലേക്കാണു പാക്‌ സൈന്യം ആക്രമണം നടത്തിയത്‌. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഷെല്‍ ആക്രമണമുണ്ടായ മേഖലകളിലെ സ്‌കൂളുകള്‍ അടച്ചിട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നു സാധാരണക്കാര്‍ക്കും മാങ്കോട്ട്‌ പോസ്‌റ്റിലെ സൈനികനും പാക്‌ ആക്രമണത്തില്‍ പരുക്കേറ്റു.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW