Thursday, May 23, 2019 Last Updated 33 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

വ്യാജ അക്കൗണ്ട്‌: കോണ്‍ഗ്രസിന്റെ 687 പേജുകള്‍ ഫെയ്‌സ്ബുക്ക്‌ നീക്കി

ന്യൂഡല്‍ഹി: വ്യാജഅക്കൗണ്ടുകളും സ്‌പാമുകളും നീക്കുന്നതിനിടെ, കോണ്‍ഗ്രസ്‌ ഐ.ടി. സെല്ലുമായി ബന്ധപ്പെട്ടവരുടെ 687 പേജുകള്‍ ഫെയ്‌സ്‌ബുക്ക്‌ നീക്കി. ഉള്ളടക്കമോ, വ്യാജവാര്‍ത്തയോ ആയി ബന്ധപ്പെട്ടല്ല ഇതെന്നും പിന്നിലാരെന്നു വ്യക്‌തമല്ലാത്തതിനാലും സ്‌പാമുകള്‍ പ്രചരിപ്പിക്കുന്നതിനാലുമാണ്‌ നടപടിയെന്നും ഫെയ്‌സ്‌ബുക്ക്‌ സൈബര്‍സുരക്ഷാവിഭാഗം തലവന്‍ നഥാനിയേല്‍ ഗ്ലെയ്‌ച്ചര്‍.
ഫെയ്‌സ്‌ബുക്കിലും ഫെയ്‌സ്‌ബുക്കിന്റെ ഫോട്ടോഷെയറിങ്‌ പ്ലാറ്റ്‌ഫോമായ ഇന്‍സ്‌റ്റാഗ്രാമിലുമുള്ള, പാകിസ്‌താനില്‍നിന്ന്‌ ഉത്ഭവിച്ചിട്ടുള്ള സമാന സ്വഭാവമുള്ള 103 പേജുകളും നീക്കം ചെയ്‌തു.
എന്നാല്‍, നീക്കിയതു തങ്ങളുടെ പേജുകള്‍ അല്ലെന്നും പാര്‍ട്ടിയുടെ ഒഫിഷ്യല്‍ പേജുകള്‍ ഒന്നും നീക്കിയിട്ടില്ലെന്നും കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടി. ഇതേസമയം, കോണ്‍ഗ്രസ്‌ ഐ.ടി സെല്ലുമായി ബന്ധപ്പെട്ടവരാണ്‌ ഇത്തരം പേജുകള്‍ക്കു പിന്നിലെന്നു കണ്ടെത്തിയതായി ഫെയ്‌സ്‌ബുക്ക്‌ ബ്ലോഗ്‌ പോസ്‌റ്റിലൂടെ വ്യക്‌തമാക്കി. ഈ അക്കൗണ്ടുകള്‍ ഫെയ്‌സ്‌ബുക്ക്‌ പരസ്യത്തിനായി 39,000 ഡോളര്‍ ചെലവിട്ടതായും ഫെയ്‌സ്‌ബുക്ക്‌ വ്യക്‌തമാക്കി. ഏറ്റവും ഒടുവില്‍ 2019 മാര്‍ച്ചിലാണ്‌ പരസ്യത്തിന്‌ പണം ചെലവിട്ടത്‌.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW