Wednesday, May 22, 2019 Last Updated 12 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

കടാശ്വാസവും 'ന്യായ്‌' പദ്ധതിയും; കോണ്‍ഗ്രസ്‌ പ്രകടനപത്രിക ഇന്ന്‌

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ ദരിദ്രവിഭാഗത്തിനു പ്രതിവര്‍ഷം 72,000 രൂപ ഉറപ്പാക്കുന്ന "ന്യായ്‌" (ന്യൂന്‍തം ആയ്‌ യോജന) നടപ്പാക്കുമെന്നു വാഗ്‌ദാനം ചെയ്യുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രിക ഇന്നു രാവിലെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കും.
പദ്ധതിയെക്കുറിച്ചു കഴിഞ്ഞയാഴ്‌ച പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുളളവര്‍ നിലവില്‍ പ്രചാരണത്തില്‍ പാര്‍ട്ടിയുടെ സ്വപ്‌ന പദ്ധതി ഉയര്‍ത്തിക്കാട്ടുന്നുണ്ട്‌.
ഇതിനു പുറമെ രണ്ടുലക്ഷം രൂപയുടെ വരെ വായ്‌പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവമുണ്ടായേക്കും. വിവിധ മേഖലയിലെ വിദഗ്‌ധരുമായി ചര്‍ച്ച ചെയ്‌തു തയാറാക്കിയ പ്രകടനപത്രിക കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു.
നഗരപ്രദേശങ്ങളിലെ തൊഴില്‍രഹിതര്‍ക്ക്‌ 100 ദിവസത്തെ തൊഴിലുറപ്പു പദ്ധതിയും വാഗ്‌ദാനം ചെയ്യുമെന്നാണു സൂചന. തൊഴില്‍ അവകാശമാക്കുമെന്നും പ്രഖ്യാപനമുണ്ടായേക്കും.
നിലവില്‍ 22 ലക്ഷം സര്‍ക്കാര്‍ തസ്‌തിക ഒഴിഞ്ഞു കിടക്കുന്നതായി രാഹുല്‍ഗാന്ധി ട്വീറ്റ്‌ ചെയ്‌തിരുന്നു. 20 സബ്‌കമ്മിറ്റി രൂപീകരിച്ച്‌ ഒരുവര്‍ഷം കൊണ്ടാണ്‌ പ്രടകനപത്രിക തയാറാക്കിയത്‌.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW