Sunday, May 19, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

ശൗചാലയ കാവല്‍ക്കാരനെന്ന വിളിയില്‍ അഭിമാനം: മോഡി

വാര്‍ധ: രാജ്യമെമ്പാടുമുള്ള ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണു താനെന്നും ആ വിശേഷണത്തില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശൗചാലയകാവലിലൂടെ രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയുമാണു സംരക്ഷിക്കുന്നതെന്നും മഹാരാഷ്‌ട്രയിലെ വാര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ മോഡി പറഞ്ഞു.
കക്കൂസുകളുടെ കാവല്‍ക്കാരനെന്നു വിളിച്ച്‌ ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ തന്നെ അപമാനിച്ചു. അതിലൂടെ ശുചീകരണത്തൊഴിലാളികളെയാണ്‌ അപമാനിച്ചത്‌. ഇത്തരം വിലകുറഞ്ഞ പരിഹാസങ്ങളെ അലങ്കാരമായാണു കാണുന്നത്‌.
കാറ്റ്‌ അനുകൂലമല്ലെന്നു ബോധ്യമായതോടെയാണ്‌ എന്‍.സി.പി. നേതാവ്‌ ശരദ്‌ പവാര്‍ ഇത്തവണ മത്സരരംഗത്തുനിന്നു മാറിനില്‍ക്കുന്നതെന്നും മോഡി വിമര്‍ശിച്ചു. കുടുംബവഴക്ക്‌ എന്‍.സി.പിയെ തകര്‍ത്തു.
പാര്‍ട്ടിയില്‍ പവാറിന്റെ പിടി അയഞ്ഞു. അനന്തരവന്‍ അജിത്‌ പവാറിന്റെ ഇടപെടലില്‍ ശരദ്‌ പവാര്‍ ഹിറ്റ്‌വിക്കറ്റായി. മഹാരാഷ്‌ട്രയിലെ എന്‍.സി.പി-കോണ്‍ഗ്രസ്‌ സഖ്യം രാമായണത്തിലെ കുംഭകര്‍ണനു സമാനമാണെന്നും മോഡി പരിഹസിച്ചു.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW