Thursday, July 18, 2019 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

സ്‌ഥാനാര്‍ഥിയെ പിന്‍വലിക്കില്ല: സി.പി.ഐ.

ഹൈദരാബാദ്‌: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുകയെന്നതാണു ലക്ഷ്യമെന്നും വയനാട്ടിലെ തങ്ങളുടെ സ്‌ഥാനാര്‍ഥിയെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്‌. സുധാകര്‍ റെഡ്‌ഡി. രാഹുലിന്റെ സ്‌ഥാനാര്‍ഥിത്വം അലോസരപ്പെടുത്തുന്നേയില്ല. വയനാട്ടില്‍ ശക്‌തമായ മത്സരം കാഴ്‌ചവയ്‌ക്കും. ജനവിധി രാഹുലിന്‌ അനുകൂലമാക്കാന്‍ മണ്ഡലത്തിലെ സി.പി.ഐ. സ്‌ഥാനാര്‍ഥി പി.പി. സുനീറിനെ പിന്‍വലിക്കുമോയെന്ന ചോദ്യം ഉദിക്കുന്നേയില്ല. ജയം മാത്രമാണു ലക്ഷ്യം. അതിനായി ഇടതുപക്ഷം സര്‍വസന്നാഹവുമായി പോരാടുമെന്നും റെഡ്‌ഡി ഹൈദരാബാദില്‍ പറഞ്ഞു.
ബി.ജെ.പി. വിരുദ്ധ ഭരണകൂടത്തിനായുള്ള പോരാട്ടത്തില്‍ ഇടതുപക്ഷവും പങ്കാളിയാണെന്നിരിക്കെ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്‌ സി.പി.ഐ. സ്‌ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്നത്‌ ശുഭസന്ദേശമല്ല നല്‍കുന്നതെന്നു സുധാകര്‍ റെഡ്‌ഡി പറഞ്ഞു.
ബി.ജെ.പി. വിരുദ്ധചേരിയിലുള്ളവരില്‍ ആശയക്കുഴപ്പത്തിനു വഴിവയ്‌ക്കുന്നതാണ്‌ വയനാട്ടിലെ രാഹുലിന്റെ സ്‌ഥാനാര്‍ഥിത്വം. അതു രാഹുലിനും ഗുണം ചെയ്യില്ല. ബി.ജെ.പിക്കു കൂടുതല്‍ വേരോട്ടമുള്ള കര്‍ണാടകത്തിലേതടക്കമുള്ള ഏതെങ്കിലും മണ്ഡലമായിരുന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ തെരഞ്ഞെടുക്കേണ്ടിയിരുന്നത്‌.കഴിഞ്ഞതവണ ജയിച്ചെന്നു കരുതി വയനാട്‌ കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമെന്നു വിലയിരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW