Wednesday, June 12, 2019 Last Updated 28 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 05.11 PM

ക്രെറ്റയുടെ ഇ പ്ലസ് വേരിയന്റ് പിന്‍വലിക്കുന്നു ; പകരം ഇഎക്സ് എത്തുമെന്ന് റിപ്പോര്‍ട്ട്

hyundai creta to get ex variant

ഹ്യുണ്ടായി ക്രെറ്റയുടെ ഇ പ്ലസ് വേരിയന്റ് പിന്‍വലിക്കാനൊരുങ്ങുന്നു. പകരം ഇഎക്സ് എന്ന പുതിയ വേരിയന്റ് എത്തുമെന്ന് റിപ്പോര്‍ട്ട്. ഇഎക്സ് എത്തുന്നതോടെ ഫീച്ചറുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ മെക്കാനിക്കലായി യാതൊരു മാറ്റവും ഈ വാഹനത്തില്‍ വരുത്തില്ല.

ക്രെറ്റ ഇഎക്സിന്റെ ഡീസല്‍ വേരിയന്റില്‍ അഞ്ച് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, മാപ്പ് ലൈറ്റ്, സണ്‍ ഗ്ലാസ് ഹോള്‍ഡര്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് എന്നിവയും ഒരുക്കുന്നുണ്ട്. 1.6 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനും, 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും എത്തുക. ആറ് സ്പീഡ് ഓട്ടോമാറ്റിക് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഇതില്‍ ഒരുക്കും.

ഫോഗ് ലാമ്പ്, ഡേടൈം റണ്ണിങ് ലൈറ്റ്, റിയര്‍ സീറ്റ് ആംറെസ്റ്റ്, കപ്പ് ഹോള്‍ഡര്‍, അഡ്ജസ്റ്റബിള്‍ റിയര്‍ സീറ്റ് ഹെഡ്റെസ്റ്റ്, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകള്‍ ഇഎക്സ് വേരിയന്റില്‍ സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW