Wednesday, June 12, 2019 Last Updated 33 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 03.58 PM

അരങ്ങിനെ ആസ്വാദനത്തിന്റെ സമകാലീനമാക്കി നാടക സൗഹൃദം ദോഹ

uploads/news/2019/04/298584/Gulf010419e.jpg

ദോഹ : നാടക സൗഹൃദം ദോഹലോക നാടക ദിനാഘോഷം സംഘടിപ്പിച്ചു. നർമ്മവും, ,സമകാലീനജീവിതത്തിന്റെ അടയാളപ്പെടുത്തലുമായി അരങ്ങിലെത്തിയ രംഗാവിഷ്‌ക്കാരങ്ങൾശ്രദ്ധേയമായി .

ജയപ്രകാശ് കുളൂർ രചന നിർവഹിച്ച പ്രശസ്തമായ ഏകാംങ്ക നാടകം 'ദിനേശന്റെ കഥ'യിൽ' സഞ്ജു മാധവ് അരങ്ങിലെത്തി . അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന നാടകം എയ്ഡ്സ് ബോധവത്കരണത്തിന്റെ സന്ദേശം കൂടിയാണ് .വിഷ്ണുരവി രചനനിർവഹിച്ചു മനീഷ് സാരംഗിസംവിധാനം ചെയ്ത 'ഭയം' ആവിഷ്‌ക്കാര സ്വതന്ത്രത്തിനു നേരെയുള്ള ഫാസിസ്റ്റു സമീപനങ്ങളുടെ സമകാലീന രംഗഭാഷയായി .ചനോജ് പി.എൻ , നിതിൻ.എസ് .ജീ , രാജേഷ് വി.ആർ ,എന്നിവരാണ് ഭയത്തിന്റെ അരങ്ങിനെ അർത്ഥപൂർണ്ണമാക്കിയത്.

ഫാറൂഖ് വടകര രചനയും സംവിധാനവും നിർവഹിച്ച രണ്ടു ലഘുനാടകങ്ങളാണ് അരങ്ങേറിയത് .തിന്മയുടെ സ്വരൂപമായ 'ചെകുത്താൻ' രംഗാവിഷ്‌ക്കാരത്തിൽസുതൻ തൈവീട്ടിൽ, നിശ അമീൻ , അവിക്ഷിത് എന്നിവരാണ് കഥാപാത്രങ്ങളായത് .കുടുംബ പശ്ചാത്തലത്തിലൂടെ രംഗവേദിയിൽ നർമ്മരസംപകർന്ന 'സപ്തതി' ലഘുനാടകത്തിൽകൃഷ്ണകുമാർ, മല്ലിക, അഷ്ടമി ജിത് , രാജേഷ്, മുത്തു ഐസിആർസി, സജീവ് ജേക്കബ് , ജമാൽ വേളൂർ , നിശ അമീൻ തുടങ്ങിയവർ കഥാപാത്രങ്ങളായി.

ആരതി രാധാകൃഷ്ണൻരചനയും സംവിധാനവും നിർവഹിച്ചുകൊണ്ട് അഭിനയിച്ച'പ്രതിരോധത്തിന്റെ കഥ' കാലികപ്രസക്തമായ രംഗാവിഷ്‌ക്കാരമായി . ഐ സി സി മുബൈ ഹാളിൽ നടന്ന ആഘോഷപരിപാടിയിൽ പ്രൊഫഷണൽ നാടക രംഗത്തെ കുലപതിയായ ഇബ്രാഹിം വേങ്ങര ലോക നാടകദിന പ്രഭാഷണം നടത്തി.സിനിമാ സീരിയൽ നടനും ,ഡംബിങ്ങ്ആർട്ടിസ്റ്റായ ഷോബി തിലകൻ വിശിഷ്ടാതിഥിയായിരുന്നു.. . മ

ലയാള സിനിമാ രംഗത്ത് അതികായനായിരുന്ന തിലകൻ എങ്ങിനെയാണ് അഭിനയമാരംഭിച്ചതെന്നും,അദ്ദേഹത്തിന് ജീവിതാവസാനംവരെ നാടകത്തോടുള്ള അഭിനിവേശമായിരുന്നുവെന്നും ഷോബി അനുസ്മരിച്ചു. തിലകന്റെ ഓർമ്മയ്ക്ക് മുന്നിൽ നിന്നുകൊണ്ട് ലോകനാടകദിനത്തിന് ആശംസകൾ അർപ്പിക്കുന്നതായി ഷോബി തിലകൻ പറഞ്ഞു.

നാടകപ്രവർത്തകൻ സിദ്ധിഖ് വടകര കവിതാലാപനത്തിലൂടെ നാടകദിനാശംസകൾ നേർന്നു.ഖത്തർ ഐസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മണികണ്ഠനെയും ഐസിബിഎഫ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബാബുരാജിനെയും ചടങ്ങിൽ ആദരിച്ചു.

പ്രശസ്ത നാടകഗാനമായ "ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ" കൃഷ്ണകുമാർ ആലപിക്കുകയും മല്ലിക രംഗാവിഷ്കാരം നടത്തുകയും ചെയ്തു. അഷ്ടമിയും രാഖിയും ചേർന്ന് കാവ്യശില്പം അവതരിപ്പിച്ചു.

ആഷിക് മാഹി, അൻവർ ബാബു വടകര, സുധീർ എലന്തോളി എന്നിവർ നാടകഗാനങ്ങൾ ആലപിച്ചു.നാടകസൗഹൃദം ദോഹ പ്രസിഡന്റ് രാജേഷ് രാജൻ അധ്യക്ക്ഷംത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രദോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് മജീദ് സിംഫണി നന്ദിയും രേഖപ്പെടുത്തി.

ഭാവി പരിപാടികളുടെ ഭാഗമായി നാടക ക്യാമ്പും,നാടക സൗഹൃദം ദോഹയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന മുഴുനീള നാടകവും,നാടകമത്സരവുംസംഘടിപ്പിക്കുവാനും തീരുമാനിച്ചു

ഷഫീക്ക് അറക്കൽ

Ads by Google
Monday 01 Apr 2019 03.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW