Wednesday, June 12, 2019 Last Updated 33 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 03.50 PM

ജുബൈൽ കിംസ് സൺസിറ്റിയിൽ ആധുനിക സജീകരണങ്ങളോട് കൂടിയ കാർഡിയോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു

uploads/news/2019/04/298582/Gulf010419d.jpg

ജുബൈൽ :സൗദിയിലെ ജുബൈലിൽ ആധുനിക ശ്രുശൂഷ രംഗത്തെ നവീന സൗകര്യങ്ങൾ പരിചയ പെടുത്തുന്ന സൺ സിറ്റി മെഡിക്കൽ സെന്ററിൽ കാർഡിയോളജി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു . ക്ലിനിക്കിന്റെ

ഉൽഘടനം ജുബൈൽ പൊലീസ ഹെഡ് ക്വാർട്ടേസ് ഇൻഫർമേഷൻ വിഭാഗം തലവൻ ഫുഹൈദ് അൽ കഹ്താനി നിർവഹിച്ചു .ജുബൈലിലെ ആദ്യത്തെയും അതി വിശാലമായ സൗകര്യങ്ങളോടു കൂടിയാണ് കാർഡിയോളജി ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ വാർത്താകുറുപ്പിൽ അറിയിച്ചു .

2008-ൽ ജുബൈലിൽ സേവനമാരംഭിച്ച കിംസ് സൺ സിറ്റി അതിന്റെ 11 -മത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ഔട്ട് പേഷ്യന്റ് കൺസൾറ്റഷൻ, ഇ സി ജി , ടു ഡി കോ , ടി എം ടി, ഹോൾട്ടർ മോണിറ്ററിങ് എന്നീ ആധുനിക രീതിലുള്ള സൗകര്യകളോട് കൂടിയാണ് കാർഡിയോളജി വിഭാഗം ആരംഭിച്ചത്. ഇതിനു പുറമെ, ഹൃദ്രോഗം, രക്തപരിശോധനകളും തുടർ ചികിത്സക്ക് ആവശ്യമായ പ്രത്യേക മരുന്നുകളും ഇവിടെ നിന്നും ലഭ്യമാകും.

സൗദി മിനിസ്ട്രി ഓഫ് ഹെൽത്ത് കാർഡിലോളജി വിഭാഗത്തിൽ ഇരുപത് വർഷത്തെ പ്രവർത്തന പരിചയമുള്ള ഡോക്ടർ യൂസഫ്നൂർ , കാർഡിയോളജി വിഭാഗം ഡോക്ടറായി സേവനം നടത്തുന്നത് .

ആശുപത്രി അഡ്മിനിസ്ട്രേറ്റർ വിനോദ് കുമാർ ,ചീഫ് മെഡിക്കൽ ഓഫിസർ ഡോ.സയ്യിദ് സജ്ജാദ് , ജുബൈലിലെ സാംസ്‌കാരിക ,സാമൂഹിക ,രാഷ്ട്രീയ പ്രമുഖരും കിംസ് അഡ്മിൻ സ്റ്റാഫുകളായ ശ്രീ കാന്ത്,സഹീർ, സൈദു, അങ്കുൽ , മുഹമ്മദ് അനസ് ,സജീർ,ഫെബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 01 Apr 2019 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW