Wednesday, June 12, 2019 Last Updated 43 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 02.04 PM

ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പുതിയ നേതൃത്വം : ഡോ. അബ്ദുസലാം കണ്ണിയന്‍ പ്രസിഡണ്ട്

ദമാം : പ്രവാസി കാല്‍പന്ത് കളി ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ മാനേജിംഗ് കമ്മറ്റി ഭാരവാഹികളായി ഡോ: അബ്ദുസലാം കണ്ണിയന്‍ (പ്രസിഡന്റ്), ലിയാക്കത്ത് കരങ്ങാടന്‍ (ജന: സെക്രട്ടറി), അഷ്‌റഫ് എടവണ്ണ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മന്‍സൂര്‍ മങ്കട, മുജീബ് കളത്തില്‍, നൗഷാദ് മുണ്ടേങ്ങര, സമദ് കാസര്‍കോഡ് (വൈസ്:പ്രസിഡന്റ്), ശരീഫ് മാണൂര്‍, റഷീദ് മാളിയേക്കല്‍, ഷനൂബ്, അനസ് വയനാട് (ജോ:സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

മുന്‍പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ് ചെയര്‍മാനായിരിക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ: അബ്ദുലാം കണ്ണിയന്‍ മുന്‍ ഫിഫ മാച്ച് കോഡിനേറ്ററും നിലവില്‍ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ (സിഫ്‌കോ) സെക്രട്ടറി ജനറലുമാണ്. കലിക്കറ്റ് യൂനിവേഴ്‌സിറ്റി, മലപ്പുറം ജില്ലജൂനിയര്‍ ടീമുകള്‍ക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ദഹ്‌റാനിലെ കിംഗ് ഫഹദ് യൂനിവേസ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സില്‍ പ്രൊഫസറണ്. ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ഭരണ സമിതി ചെയര്‍മാനാണ്.

ദമാം ഹോളിഡൈസ് ഓഡിട്ടോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ് അധ്യക്ഷനായിരുന്നു. ജന:സെക്രട്ടറി ഫ്രാങ്കോ ജോസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ദമാമിലെ പ്രവാസി കായിക മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഡിഫക്ക് സാധിച്ചതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. 23 ക്ലബുകളാണ് ഡിഫയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ലബുകള്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റൂകള്‍ക്ക് നേത്യത്വം കൊടുക്കുവാനും, ജീവകാരുണ്ണ്യ പ്രവര്‍ത്തന രംഗത്തും വിത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കന്‍ ഡിഫക്ക് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ട്രഷറര്‍ ശരീഫ് മാണൂര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദമാം ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ഭരണ സമിതി അംഗം റഷീദ് ഉമ്മര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീസണ്‍ 2018-19 വര്‍ഷത്തെ മികച്ച കളിക്കാരനായി റഊഫ് അരിക്കോട്, ഗോള്‍ കീപ്പറായി മുജീബ് (ഇരുവരും ഖാലിദിയ) എന്നിവരെ തിരഞ്ഞെടുത്തു. ബദറിന്റെ ഹസ്സനാണ് ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ബഹുമതിക്ക് അര്‍ഹനായത്.

ഡിഫയുടെ പരിഷ്‌ക്കരിച്ച നിയമാവലി വില്‍ഫ്രഡ് ആന്‍ഡ്രൂസ് ഡോ:അബ്ദുസലാമിന് കൈമാറി. പുതിയ ഭരണ സമിതിക്ക് വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ഫ്രങ്കോ ജോസ്, ഷരീഫ് മാണൂര്‍, ഷമീര്‍ കൊടിയത്തൂര്‍, ഷറഫ് പാറക്കല്‍, ഷുക്കൂര്‍ ഇല്ലിക്കല്‍, സഹീര്‍ മജ്ദാല്‍, സഫീര്‍ മണലൊടി, തോമസ് തൈപറമ്പില്‍, റസാക് ചേരിക്കല്‍, സകീര്‍ വള്ളക്കടവ്, ജാബിര്‍ ഷൗക്കത്ത്, അനീഷ് താനൂര്‍, ജൗഹര്‍ കുനിയില്‍, റിയാസ് പറളി, ഫൈസല്‍ തെക്കേപ്പുറം, ജലീല്‍, മുസ്തഫ പുത്തന്‍പീടികഎന്നിവര്‍ ആശംകള്‍ നേര്‍ന്നു. അഷ്‌റഫ് എടവണ്ണ നന്ദി പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 01 Apr 2019 02.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW