Wednesday, June 12, 2019 Last Updated 33 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.39 PM

ഖത്തര്‍ഇൻകാസ് എറണാകുളം ലോകസഭാ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

uploads/news/2019/04/298562/Gulf010419b.jpg

ദോഹ:ഇൻകാസ് ഖത്തർ എറണാംകുളം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ സംഘടിപ്പിച്ചു. ഫാസിസിറ്റ് വർഗ്ഗീയശക്തികളെ അധികാരത്തിൽ നിന്ന് അകററി നിർത്തി ഭാരതത്തിന്റെ നഷ്പ്പെട്ട ആത്മാവിനെ തിരിച്ചെടുക്കാനുള്ള ഈ പോരാട്ടത്തിൽ യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി എല്ലാവിധ പ്രവർത്തനവും പിന്തുണയും നല്‍കണമെന്ന് കൺവൻഷൻ ആഹ്വാനം ചെയ്തു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡെന്റ് സമീർ ഏറാമല കൺവെൻഷൻ ഉത്ഘാടനം ചെയ്തു .

മതേതര ഇന്ത്യയ്ക്കായുള്ള കോൺഗ്രസിന്റെ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിനു വേണ്ടിയുള്ള പ്രചരണ പ്രവർത്തനങ്ങളിൽ ഇൻകാസ് ഖത്തർ പ്രവർത്തകർ മുന്നിലുണ്ടാവണമെന്നും, സാഹചര്യം അനുവദിക്കുന്നവര്‍ നാട്ടിൽ പോയി വോട്ടവകാശം വിനിയോഗിക്കണമെന്ന് സമീർ ഏറാമല അഭിപ്രായപ്പെട്ടു കൺവൻഷനില്‍ എറണാകുളം ലോക്സഭാ യു.ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡനും , ചാലക്കുടി ലോക്സഭ സ്ഥാനാർഥി ബെന്നി ബഹന്നാനും പ്രവർത്തകരെ വീഡിയൊ കോൺഫറൻ സിലൂടെ അഭിസംബോധന ചെയ്തുസംസാരിച്ചു.

ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും കൺവെൻഷനില്‍ തിരഞ്ഞെടുത്തു . എം.ഐ ഷംസുദ്ധീൻ (പ്രസിഡെന്റ്) ജോയ് പോൾ (ജനറൽ സിക്രട്ടറി ) എം. എം. അബ്ബാസ് (ട്രഷറർ) രാമചന്ദ്രൻ , ഷഹീൻ മജീദ് , സെബാസ്റ്യൻ കാഞ്ഞൂർ ,(വൈസ് പ്രസിഡന്റുമാര്‍) ജോയ് ജോസ് , ജസ്റ്റിൻ (സിക്രട്ടറിമാര്‍) പരീത് പിള്ള ആലുവ (സെൻട്രൽ കമ്മിറ്റി പ്രതിനിധി) സലീല്‍ (കൾച്ചറൽ സിക്രട്ടറി) ഷെബി അബ്ദുൽ സലാം ( സ്പോർട്സ് സിക്രട്ടറി) എന്നിവരെ സെൻട്രൽകമ്മിറ്റിപ്രസിഡന്റ് സമീർ ഏറാമല പ്രഖ്യാപിച്ചു.ഒഐസിസി ഗ്ലോബൽകമ്മിറ്റി വൈസ് പ്രസിഡെന്റ് കെകെഉസ്മാൻഒഐസിസി ഗ്ലോബൽസിക്രട്ടറിഅഡ്വ:.സുനിൽകുമാർ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും ലോക കേരള സഭാ മെമ്പറുമായ ജോൺ ഗിൽബെർട് ,സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മനോജ് കൂടൽ, സിക്രട്ടറി ഫാസിൽ വടക്കേകാട് എന്നിവർ പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Monday 01 Apr 2019 01.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW