Friday, June 21, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.33 PM

കാരുണ്യത്തിന്‍റെ കരുതലുമായി ‘ക്വിക്’ പുസ്തകമേള

uploads/news/2019/04/298561/Gulf010419a.jpg

ദോഹ : ഖത്തര്‍ മലയാളികളുടെ വനിതാ കലാ, സാംസ്‌കാരിക കൂട്ടായ്മയായ കേരള വിമൻസ് ഇനിഷ്യറ്റീവ് ഖത്തർ (ക്വിക് ) രണ്ടാമത് പുസ്തകമേളസംഘടിപ്പിച്ചു. ഹിലാലിലെബ്രൈറ്റ് എജുക്കേഷൻ സെന്ററില്‍നടന്ന പുസ്തകമേള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ അംബാസിഡർ പി. കുമരന്റെ പത്നി റിതു കുമരൻ ഉദ്ഘാടനം ചെയ്തു. ക്വിക്ക് പ്രസിഡന്റ്‌ സെറീന അഹദ് അധ്യക്ഷത വഹിച്ചചടങ്ങില്‍ അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥിയുടെ മാതാവായ കവിത ഷിബുവിന്‌ പുസ്തകം നൽകിയാണ് റിതു കുമരൻ പുസ്തകമേള ഉദ്ഘാടനം ചെയ്തത്.

ഒന്നു മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള പാഠ പുസ്തകങ്ങളും , റെഫെറൻസ് ബുക്ക്സ് , ഗൈഡ് , സ്റ്റോറി ബുക്ക്സ് സൗജന്യമായാണ് മേളയിൽ വിതരണം ചെയ്തത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച രണ്ടായിരത്തിലധികം പുസ്തകങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്.
ആയിരത്തോളം പേരാണ് പുസ്തകങ്ങൾ വാങ്ങാനായി മേളയിൽ എത്തിയത്.

uploads/news/2019/04/298561/Gulf010419a1.jpg

മേളയുടെ ഭാഗമായി ഇത്തവണയും ഗാർഹിക കര കൗശല ഉത്പന്നങ്ങളുടെയും വസ്ത്രങ്ങൾ, ഹെന്ന ഡിസൈനിങ്, ഫേസ് പെയിന്റിംഗ്, ബാഗുകൾ, വിവിധ തരാം അച്ചാറുകൾ, ലഖു പലഹാരങ്ങൾ തുടങ്ങി പതിനഞ്ചോളം സ്റ്റാളുകളിലായി പ്രവാസി വനിതകൾ ഒരുക്കിയ പ്രദർശനവും ശ്രദ്ധ നേടി. ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ക്വിക്കിന്റെ സജീവ അംഗവും എം.ഇ. എസ് ഇന്ത്യൻ സ്കൂളിലെ അധ്യാപികയുമായ സുജ ജനാർദനെ മൊമെന്റോ നൽകി ആദരിച്ചു. ബ്രൈറ്റ് എഡ്യൂക്കേഷൻ സെന്റർ അലി ഫാസിൽ ജനറൽ സെക്രട്ടറി അഞ്ജു ആനന്ദ് രക്ഷാധികാരി ശ്രീദേവി ജോയ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ നജ്‌ല നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റ്‌ മിലൻ അരുൺ, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം മുൻ മാനേജ്മെന്റ് കമ്മിറ്റി അംഗം മാല കൃഷ്ണൻ തുടങ്ങി ദോഹയിലെ നിരവധി വനിതാ വ്യക്തിത്വങ്ങൾ പുസ്തകമേളയും പ്രദർശനവും സന്ദർശിക്കാൻ എത്തിയിരുന്നു.. എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനി വിനോദ് ,ലിജി രതീഷ്, ഷെജിത , ആശ,ഷോമ , ഷാഹിന , സാബിറ , ശ്രുതി , ഹാസി , ലസിത , ഷഹനാസ് , ഷാനിഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഷഫീക്ക്അറക്കല്‍

Ads by Google
Monday 01 Apr 2019 01.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW