Wednesday, June 12, 2019 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 11.27 AM

'ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു, ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല'; അമ്മയാകുന്ന സന്തോഷത്തില്‍ എമി ജാക്‌സണ്‍

confirms pregnancy

തെന്നിന്ത്യന്‍ താരം എമി ജാക്സണ്‍ അമ്മയാകുന്നു. ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31നാണ് എമി ഇക്കാര്യം ആരാധകരോട് പങ്കുവെയ്കുന്നത്. തന്റെ കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കാര്യം അറിയിച്ചത്

'ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ'- എമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി അറിയിക്കുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. '2019 ജനുവരി ഒന്നിനു ഞങ്ങളുടെ പുതിയ സാഹസികതകള്‍ ആരംഭിക്കുന്നു. ഞാന്‍ നിന്നെ പ്രണയിക്കുന്നുയ ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടുയായ എന്നെ മാറ്റിയതിനു നന്ദി,' എന്നായിരുന്നു അന്ന് എമി ഇന്‍സ്റ്റയില്‍ കുറിച്ചത്.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയം എമി ലോകത്തോടറിയിച്ചത്. ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ്. എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ഉടമയുമാണ് ഇദ്ദേഹം.

യുകെയിലെ ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്സണ്‍ 2009ല്‍ മിസ്സ് ടീന്‍ വേള്‍ഡായി തെരഞ്ഞടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. രജനീകാന്ത് നായകനായ 2.0യാണ് എമിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW