Tuesday, May 21, 2019 Last Updated 28 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

രാഹുലിന്റെ സന്ദേശം വ്യക്‌തം; ഇനി വയനാട്‌ ശ്രദ്ധാകേന്ദ്രം

uploads/news/2019/04/298466/d3.jpg

ന്യൂഡല്‍ഹി: ഒരാഴ്‌ചയോളം നീണ്ട അനിശ്‌ചിതത്വത്തിന്‌ വിരാമമിട്ട്‌ രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ നിയുക്‌തനായത്‌ കേരളകാര്യത്തിലെ അവസാനവാക്കായ എ.കെ ആന്റണി.
ഒപ്പം പുതിയ തലമുറയിലെ കരുത്തനും എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന്റെ സാന്നിധ്യവും. ഇതു കേരളത്തിലെ ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ക്കുള്ള സന്ദേശം കൂടിയാണ്‌.
കേരളത്തില്‍ ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നത്‌ തെറ്റായ സന്ദേശമാകുമെന്നു പി.സി. ചാക്കോയടക്കം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ രാഹുലിനോട്‌ അഭിപ്രായപ്പെട്ടിരുന്നു.
ഇത്തരമൊരു മത്സരം ദേശീയ തലത്തില്‍ വിശാല പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്നും കോണ്‍ഗ്രസിന്‌ തിരിച്ചടിയാകുമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഇതെല്ലാം എ.കെ. ആന്റണിയുമായി പങ്കുവയ്‌ക്കാനായിരുന്നു രാഹുലിന്റെ നിര്‍ദേശം.
ഇടതുപക്ഷത്തിന്റെയും യു.പി.എ. സഖ്യകക്ഷികളുടെയും എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച്‌ രാഹുല്‍ നിര്‍ണായക തീരുമാനം അറിയിച്ചത്‌ ഇന്നലെ രാവിലെ. പതിനൊന്നോടെ ആന്റണി അതു പ്രഖ്യാപിച്ചു. ഇതോടെ മറ്റു പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തിറങ്ങി; ന്യായീകരണവുമായി കോണ്‍ഗ്രസ്‌ നേതാക്കളും.
മൂന്നു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളുടെ അതിര്‌ പങ്കിടുന്ന മണ്ഡലമെന്ന നിലയില്‍ അനുയോജ്യമാണ്‌ വയനാടെന്ന്‌ ആന്റണി. മത്സരം ഇടതിനെതിരേയല്ല, മോഡിയുടെ വിഭജന നീക്കത്തിനെതിരേയെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്‌. ഇടതിനെതിരേയെന്നു വ്യഖ്യാനിക്കേണ്ടതില്ലെന്ന്‌ പി.സി. ചാക്കോ. രാഹുല്‍ അമേഠിയില്‍നിന്നു ഭയന്നോടിയെന്ന്‌ ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ഷാ.... വരും നാളുകളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നീളും.
ഇതോടെ വയനാടെന്ന പിന്നാക്ക ജില്ല ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകും. അവിടത്തെ ആദിവാസി ജീവിതങ്ങളും ദേശീയ മാധ്യമങ്ങളില്‍ നിറയും.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW