Friday, July 19, 2019 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

മുന്‍സര്‍ക്കാരുകള്‍ രാജ്യസുരക്ഷയ്‌ക്ക് മുകളില്‍ അഴിമതിയെ പ്രതിഷ്‌ഠിച്ചു: മോഡി

uploads/news/2019/04/298463/d10.jpg

ന്യൂഡല്‍ഹി: രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തെ കടന്നാക്രമിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ വ്യക്‌തി താല്‍പര്യങ്ങള്‍ക്കും അഴിമതിക്കും പ്രമുഖ്യം നല്‍കിയപ്പോള്‍ രാജ്യസുരക്ഷ വിസ്‌മരിച്ചുവെന്ന്‌ അദ്ദേഹം ആരോപിച്ചു. ഉപഗ്രഹേവധ മിസൈല്‍ സാങ്കേതിക വിദ്യ കൈയിലുണ്ടായിരുന്നിട്ടും പരീക്ഷണത്തിന്‌ അനുമതി നല്‍കാനുളള രാഷ്‌ട്രീയ ഇചഛാശക്‌തി മുന്‍ സര്‍ക്കാരുകള്‍ക്ക്‌ ഉണ്ടായില്ലെന്നും മോഡി കുറ്റപ്പെടുത്തി.
ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയെന്നതിന്‌ തെളിവ്‌ ചോദിക്കുന്നവര്‍ സൈന്യത്തെയാണു ചോദ്യം ചെയ്യുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു. "ബാലാകോട്ട്‌" എന്നോ "വ്യോമാക്രമണം" എന്നോ പരാമര്‍ശിക്കാതെ "തെളിവ്‌" എന്നു മാത്രമാണ്‌ പ്രധാനമന്ത്രി പരാമര്‍ശിച്ചതെന്നും ശ്രദ്ധേയമായി. തെളിവ്‌ ചോദിക്കുന്നത്‌ പാകിസ്‌താനെ അനുകൂലിച്ച്‌ സംസാരിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മര്‍ദങ്ങളെ നേരിടുന്നതിനും രാജ്യസുരക്ഷ മുന്‍നിര്‍ത്തി അതിവേഗം തീരുമാനം എടുക്കുന്നതിനുമുള്ളശേഷി കേന്ദ്ര സര്‍ക്കാരിനുണ്ട്‌. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ച ചെയ്യുന്നത്‌ ഗുരുതരമായ പിഴവാണ്‌.
കള്ളപ്പണത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്‌കരിക്കാന്‍പോലും മുന്‍ സര്‍ക്കാര്‍ തയാറായില്ല. എന്നാല്‍, ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ തന്റെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തു. തന്റെ സര്‍ക്കാര്‍ സുതാര്യമായ നടപടികളുമായാണ്‌ മുന്നോട്ടു നീങ്ങുന്നതെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW