Wednesday, August 14, 2019 Last Updated 45 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

നോട്ട്‌ നിരോധനം: 14 ലക്ഷം പണമിടപാടുകള്‍ സംശയകരം

uploads/news/2019/04/298461/d8.jpg

ന്യൂഡല്‍ഹി: 2016-ലെ നോട്ട്‌ നിരോധനത്തെത്തുടര്‍ന്നു ബാങ്കുകളിലും മറ്റു ധനകാര്യ സ്‌ഥാപനങ്ങളിലുമായി നടന്നത്‌ സംശയകരമായ 14 ലക്ഷം ഇടപാടുകള്‍.
മുന്‍ വര്‍ഷങ്ങളിലെ ശരാശരിയേക്കാള്‍ 1,400 ശതമാനം കൂടുതല്‍. ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ്‌ യൂണിറ്റിന്റെ (എഫ്‌.ഐ.യു) ഏറ്റവും പുതിയ കണക്കാണ്‌ ഇത്‌.
2017-18 വര്‍ഷം സംശയകരമായ ഇടപാടുകളുടെ എണ്ണം 4,73,006 ആയിരുന്നു. 2015-16ല്‍ 1,05,973 എണ്ണവും.കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്‌, ഭീകരസംഘടനകളിലേക്കുള്ള പണം കൈമാറ്റം തുടങ്ങിയവ നിരീക്ഷിക്കുന്ന സംവിധാനമാണ്‌ ധനമന്ത്രാലയത്തിനു കീഴിലുള്ള എഫ്‌.ഐ.യു. സംശയകരമായ പണമിടപാടുകളെപ്പറ്റി ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്‌ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ ആവശ്യപ്പെടാന്‍ കള്ളപ്പണം നിരോധന നിയമപ്രകാരം അധികാരമുള്ള ഏക ഏജന്‍സിയാണ്‌ ഇത്‌. ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം അന്വേഷണത്തിനായി വിവിധ ഏജന്‍സികള്‍ക്കു കൈമാറും.
നോട്ട്‌ നിരോധനത്തിനു ശേഷം ആദായനികുതി വകുപ്പ്‌ 19,627.99 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ 984.98 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത്‌ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കള്ളനോട്ടിന്റെ എണ്ണം മുന്‍വര്‍ഷം 7,33,508 ആയിരുന്നത്‌ നോട്ട്‌ നിരോധനത്തിനു ശേഷം 3.53,795 ആയി കുറഞ്ഞു.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW