Wednesday, May 22, 2019 Last Updated 16 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

ബന്ധം 'അതിര്‍ത്തി കടന്നു': മേജര്‍ ഗോഗോയിയെ തരംതാഴ്‌ത്തും

uploads/news/2019/04/298460/d7.jpg

ന്യൂഡല്‍ഹി: യുവതിയോടൊപ്പെം ഹോട്ടലില്‍നിന്നു പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മേജര്‍ ലീതുല്‍ ഗൊഗോയിക്കെതിരായ കേസില്‍ സൈനിക കോടതി വിചാരണ പൂര്‍ത്തിയായി. കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ അദ്ദേഹത്തിനെതിരെ തരംതാഴ്‌തല്‍ നടപടി ഉണ്ടായേക്കുമെന്നാണു റിപ്പോര്‍ട്ട്‌.
കശ്‌മീരില്‍ കലാപകാരികളുടെ ആക്രമണം ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സംഭവത്തിന്റെ പേരിലാണ്‌ അദ്ദേഹം വിവാദ നായകനായത്‌. പിന്നീട്‌ ഒരു യുവതിക്കൊപ്പം കഴിഞ്ഞ വര്‍ഷം മേയ്‌ 23 പോലീസ്‌ അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
പ്രദേശവാസിയായ 18 വയസുകാരിക്കൊപ്പം ഹോട്ടലിലെത്തി പ്രശ്‌നമുണ്ടാക്കിയതാണു ഗോഗോയിക്കു തിരിച്ചടിയായത്‌. ഡ്യൂട്ടിക്കിടയിലാണ്‌ യുവതിയ്‌ക്കൊപ്പം അദ്ദേഹം ശ്രീനഗറിലെത്തിയത്‌. രണ്ടുപേര്‍ക്ക്‌ ഒരു രാത്രി തങ്ങാന്‍ ഗോഗോയ്‌ ഓണ്‍ലൈന്‍ വഴി മുറിയെടുത്തിരുന്നു. യുവതിയെ മുറിയില്‍ കൊണ്ടുപൊകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്‌ മേജറും ഹോട്ടലധികൃതരുമായി വാക്കേറ്റമായി. തുടര്‍ന്നാണു പോലീസ്‌ ഇടപെടലുണ്ടായത്‌. പിന്നീട്‌ മേജറെ സൈന്യത്തിന്‌ കൈമാറി.
മേജറുടെ ഡ്രൈവര്‍ക്കെതിരേയും സൈനിക വിചാരണയുണ്ട്‌. സൈനിക വിചാരണയ്‌ക്കിടെ മൊഴിനല്‍കാന്‍ യുവതി വിസമ്മതിച്ചു. നേരത്തെ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ തന്റെ മൊഴി പരിഗണിച്ചാല്‍ മതിയെന്നും അവര്‍ നിലപാടെടുത്തു.
ഫെയ്‌സ്‌ബുക്കിലൂടെയാണു മേജറെ പരിചയപ്പെട്ടതെന്ന്‌ അവര്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ഉബെയ്‌ദ്‌ അര്‍മാന്‍ എന്ന വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിലൂടെയാണു മേജര്‍ താനുമായി ബന്ധം സ്‌ഥാപിച്ചത്‌. സ്വന്തം ഇഷ്‌ടപ്രകാരമാണു മേജര്‍ ഗോഗോയിക്കൊപ്പം ഹോട്ടലില്‍ പോയതെന്നും അവര്‍ അറിയിച്ചു.
2017 ഏപ്രിലില്‍ ശ്രീനഗറില്‍ കലാപകാരികളില്‍ നിന്നുണ്ടായ കല്ലേറ്‌ ചെറുക്കാന്‍ ഫാറൂഖ്‌ അഹമ്മദ്‌ ഖാന്‍ എന്ന യുവാവിനെ ജീപ്പിനു മുന്നില്‍ മേജര്‍ ഗൊഗോയി കെട്ടിയിട്ട നടപടി ഏറെ വിവാദമായിരുന്നു.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW