Sunday, July 07, 2019 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

എമിസാറ്റ്‌ വിക്ഷേപണം ഇന്ന്‌

uploads/news/2019/04/298459/d6.jpg

ചെന്നൈ: ശത്രു റഡാറുകളെ കണ്ടെത്താനുള്ള നിരീക്ഷണ ഉപഗ്രഹം - എമിസാറ്റ്‌ വിക്ഷേപണം ഇന്ന്‌. എമിസാറ്റ്‌ അടക്കം 29 ഉപഗ്രഹങ്ങളുമായി ഐ.എസ്‌.ആര്‍.ഒയുടെ പി.എസ്‌.എല്‍.വി. - സി45 റോക്കറ്റ്‌ ഇന്നു രാവിലെ 9.27 നു ബഹിരാകാശത്തേക്കു കുതിക്കും. മൂന്ന്‌ വ്യത്യസ്‌ത ഭ്രമണപഥങ്ങളിലാകും ഉപഗ്രഹങ്ങള്‍ എത്തിക്കുക.
ഭൂമിയില്‍നിന്ന്‌ 749 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാകും എമിസാറ്റ്‌ ഇടംപിടിക്കുക. ഭൂമിയില്‍നിന്നു പറന്നുയര്‍ന്ന്‌ 17 മിനിറ്റുകള്‍ക്കുശേഷമാകും എമിസാറ്റ്‌ ഭ്രമണപഥത്തിലെത്തുക. പി.എസ്‌.എല്‍.വി. യാത്ര തുടര്‍ന്ന്‌ 28 നാനോഉപഗ്രഹങ്ങളെക്കൂടി വിക്ഷേപിക്കും. എമിസാറ്റിന്‌ 436 കിലോഗ്രാമും മറ്റ്‌ ഉപഗ്രഹങ്ങള്‍ക്കെല്ലാംകൂടി 220 കിലോഗ്രാമുമാണു ഭാരം. അവസാന ഘട്ടത്തില്‍ ഏതാനും കിലോമീറ്റര്‍ താഴ്‌ന്ന്‌ 504 കിലോമീറ്റര്‍ ദൂരത്തിലെത്തിയാകും ഏതാനും ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക.
ലിത്വാനിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌, യു.എസ്‌. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളെയും ഇന്നത്തെ ദൗത്യത്തില്‍ വിക്ഷേപിക്കുന്നുണ്ട്‌.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW