Wednesday, May 22, 2019 Last Updated 40 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

കോണ്‍ഗ്രസ്‌ ബാന്ധവം തകര്‍ന്നത്‌ 77-ലെ പോലെ ഗുണം ചെയ്യും: യെച്ചൂരി

ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാനുള്ള നീക്കം തകര്‍ന്നത്‌ സി.പി.എമ്മിനെ ബാധിക്കില്ലെന്നും മറിച്ചു ഗുണം ചെയ്യുമെന്നും സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
"ബാന്ധവം തകര്‍ന്നത്‌ പാര്‍ട്ടിയുടെ വിജയപ്രതീക്ഷ ഉയര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. 1977-ലും ഇതേ സാഹചര്യമായിരുന്നു.
അന്ന്‌ ഇന്ദിരാ ഗാന്ധിക്കെതിരേ ഒന്നിച്ചു പോരാടാന്‍ സഖ്യത്തിനു ശ്രമിച്ച സി.പി.എമ്മിനോടു ജയപ്രകാശ്‌ നാരായണ്‍ നയിച്ച ജനതാ പാര്‍ട്ടി മുഖം തിരിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയത്തിനെതിരേ നില്‍ക്കുന്ന ഏക പാര്‍ട്ടിയായി അന്നു സി.പി.എം. മാറി. ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചേറ്റുകയും ചെയ്‌തു. ഇക്കുറിയും അതേ സാഹചര്യം ഉരുത്തിരിയും"- യെച്ചൂരി പറഞ്ഞു.
കേന്ദ്രത്തില്‍ ബി.ജെ.പിയും സംസ്‌ഥാനത്ത്‌ തൃണമൂല്‍ കോണ്‍ഗ്രസും നടപ്പിലാക്കുന്ന ജനവിരുദ്ധ നയത്തിനെതിരേ പോരാടുന്ന ഏക പാര്‍ട്ടിയാണ്‌ സി.പി.എം.
പശ്‌ചിമ ബംഗാളിലെ ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞു തങ്ങളെ പിന്തുണയ്‌ക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
സിറ്റിങ്‌ സീറ്റുകളില്‍ പരസ്‌പരം മത്സരിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ്‌ സഖ്യം സംബന്ധിച്ച്‌ സി.പി.എം. നിലപാടെന്നും എന്നാല്‍ ഇതിനോട്‌ യോജിക്കാതെ കോണ്‍ഗ്രസ്‌ സഖ്യത്തില്‍ നിന്ന്‌ ഏകപക്ഷീയമായി പിന്മാറകുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.
രണ്ടര പതിറ്റാണ്ടുകാലം സംസ്‌ഥാനം ഭരിച്ച ശേഷം തൃണമൂലിനു മുന്നില്‍ തളര്‍ന്നു പോയ സി.പി.എമ്മിന്‌ കഴിഞ്ഞ തവണ 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ വെറും രണ്ടു സീറ്റില്‍ മാത്രമാണ്‌ ജയിക്കാനായത്‌.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW