Tuesday, May 21, 2019 Last Updated 13 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

നാഗാലാന്‍ഡില്‍ കോണ്‍ഗ്രസിന്‌ പ്രതിപക്ഷ പിന്തുണ

കൊഹിമ: നാഗാലാന്‍ഡിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ എന്‍.പി.എഫ്‌. കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. സംസ്‌ഥാനത്തെ ഏക ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായ കെ.എല്‍. ചിഷിയെ പിന്തുണയ്‌ക്കുമെന്നും ഇതിന്റെ സഖ്യമായി കാണേണ്ടതില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ഷൊഹാര്‍സിലി ലെസിസ്‌റ്റ്‌സു അറിയിച്ചു.
60 അംഗ നിയമസഭയില്‍ എന്‍.പി.എഫിന്‌ 26 എം.എല്‍.എമാരാണുള്ളത്‌. മതേതര കക്ഷികളുടെ വിജയമാണു ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു എന്‍.പി.എഫ്‌.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW