Thursday, May 23, 2019 Last Updated 32 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

നാലു തലമുറകള്‍ വാഗ്‌ദാനം നല്‍കി, ഒന്നും നടപ്പായില്ല: മോഡി

ന്യൂഡല്‍ഹി: ദാരിദ്ര്യം തുടച്ചുനീക്കുമെന്ന കോണ്‍ഗ്രസ്‌ വാഗ്‌ദാനം പൊള്ളയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിലെ നാലു തലമുറയാണ്‌ ഒരേ വാഗ്‌ദാനം നല്‍കിയതെന്നു "മേ ഭി ചൗക്കിദാര്‍" പരിപാടിയില്‍ അദ്ദേഹം ആരോപിച്ചു. പരിപാടിയുടെ ഭാഗമായി 500 ഇടങ്ങളില്‍നിന്നുള്ളവരുമായി വീഡിയോ കോണ്‍ഫന്‍സിങ്ങിലൂടെയാണ്‌ അദ്ദേഹം ആശയവിനിമയം നടത്തിയത്‌.
ബി.ജെ.പി. പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പ്രഫഷണലുകള്‍, കച്ചവടക്കാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജവാഹര്‍ലാല്‍ നെഹ്‌റുവാണു ദാരിദ്ര്യ നിര്‍മാര്‍ജനത്തെക്കുറിച്ച്‌ ആദ്യം പറഞ്ഞത്‌. അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാ ഗാന്ധി, തുടര്‍ന്നു രാജീവ്‌ ഗാന്ധി എന്നിവര്‍ ഇതേ മുദ്രാവാക്യത്തെ ആശ്രയിച്ചു. 10 വര്‍ഷം രാജീവ്‌ ഗാന്ധിയുടെ വിധവ രാജ്യത്തെ പരോക്ഷമായി നയിച്ചു. ഇപ്പോള്‍ "യുവരാജകുമാര"നും ഇതേ വാഗ്‌ദാനമാണു നല്‍കുന്നതെന്ന്‌ അദ്ദേഹം പരിഹസിച്ചു. ബാലാകോട്ട്‌ വ്യോമാക്രമണത്തിന്റെ പേരില്‍ തന്നെ എതിര്‍ക്കുന്നവര്‍ പാകിസ്‌താനെയാണു സഹായിക്കുന്നത്‌. രാജ്യത്തിനു മഹാരാജാക്കന്മാരെയല്ല ചൗക്കിദാര്‍മാരെയാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്‌, സുഷമാ സ്വരാജ്‌ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW