Thursday, July 11, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

അത്‌ ലാലു പറഞ്ഞിട്ട്‌ എന്റെ കോണ്‍ഗ്രസ്‌ പ്രവേശനം ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: തന്നോട്‌ കോണ്‍ഗ്രസില്‍ ചേരാന്‍ നിര്‍ദേശിച്ചത്‌ ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ്‌ യാദവാണെന്നു ശത്രുഘ്‌നന്‍ സിന്‍ഹ. തൃണമൂല്‍ കോണ്‍ഗ്രസ്‌, എ.എ.പി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളില്‍നിന്നു ക്ഷണമുണ്ടായിരുന്നു. എന്നാല്‍, അവസാനം ലാലു പ്രസാദിന്റെ നിര്‍ദേശം സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി.
"ബി.ജെ.പി. വിടാനുള്ള തീരുമാനം വേദനയോടെയാണ്‌ കൈക്കൊണ്ടത്‌. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ഷൂറി, യശ്വന്ത്‌ സിന്‍ഹ എന്നിവരോട്‌ ബി.ജെ.പി. നേതൃത്വം പെരുമാറിയ രീതി മനസിനു മുറിവേല്‍പ്പിച്ചു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ല, ഏകാധിപത്യമാണുള്ളത്‌. എ.ബി. വാജ്‌പേയിയുടെ കാലത്ത്‌ പാര്‍ട്ടിയില്‍ കൂട്ടായ നേതൃത്വമുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടാള്‍പട്ടാളമാണ്‌ എല്ലാം തീരുമാനിക്കുന്നത്‌" - അദ്ദേഹം പറഞ്ഞു.
"കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡി തരംഗത്തിലല്ല ഞാന്‍ ജയിച്ചത്‌. അങ്ങനെയെങ്കില്‍ ഷാനവാസ്‌ ഹുസൈനും അരുണ്‍ ജയ്‌റ്റ്‌ലിയും പരാജയപ്പെടില്ലായിരുന്നു.
മണ്ഡലത്തിലെ പ്രവര്‍ത്തനത്തിനും എന്റെ ശൈലിക്കുമുള്ള അംഗീകാരമാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്‌. പക്ഷേ, എതിര്‍സ്‌ഥാനാര്‍ഥി ബി.ജെ.പിയുടെ രവി ശങ്കര്‍ പ്രസാദിനെ ആദരവോടെയാണു കാണുന്നത്‌"- പട്‌ന സാഹിബിലെ സ്‌ഥാനാര്‍ഥിയായ അദ്ദേഹം പറഞ്ഞു.
ഈ മാസം ആറിനാണു ശത്രുഘ്‌നന്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുന്നത്‌.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW