Thursday, July 18, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

ദാരിദ്ര്യത്തിനെതിരേ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‌ കോണ്‍ഗ്രസ്‌

വിജയവാഡ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ രാജ്യത്തുനിന്നു ദാരിദ്ര്യം തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്‌ജിതമാക്കുമെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വിജയവാഡയില്‍ തെരഞ്ഞെടുപ്പ്‌ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയാല്‍ ആന്ധ്രയ്‌ക്കു പ്രത്യേക പദവി അനുവദിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
അഞ്ചു വര്‍ഷം മുമ്പ്‌ ആന്ധ്രാ പ്രദേശിനെ രണ്ടായി വിഭജിച്ചപ്പോള്‍ അന്നത്തെ യു.പി.എ. സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനമാണു സംസ്‌ഥാനത്തിനുള്ള പ്രത്യേക പദവി. എന്നാല്‍ പിന്നീട്‌ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടില്ല.
സംസ്‌ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം നിര്‍ബന്ധബുദ്ധിയോടെ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടത്‌ അദ്‌ഭുതപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു.
ഏപ്രില്‍ 11-ന്‌ ലോക്‌സഭയിലേക്കും ഒപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കുന്ന ആന്ധ്രയില്‍ കൂറ്റന്‍ റാലിയോടെ കോണ്‍ഗ്രസിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്യുകയായായിരുന്നു രാഹുല്‍. പ്രദേശിക പാര്‍ട്ടികള്‍ക്കും ബി.ജെ.പിക്കുമെതിരേ ഇക്കുറി കോണ്‍ഗ്രസ്‌ ഒറ്റയ്‌ക്കാണ്‌ ആന്ധ്രയില്‍ മത്സരിക്കുന്നത്‌.
രാജ്യത്തു നിന്ന്‌ ദാരിദ്ര്യം തുടച്ചു നീക്കാന്‍ കോണ്‍ഗ്രസ്‌ പ്രതിജ്‌ഞാബദ്ധരാണെന്നു പറഞ്ഞ രാഹുല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പണക്കാരുടെയും പാവപ്പെട്ടവരുടെയും എന്ന രീതിയില്‍ ഇന്ത്യയെ രണ്ടായി "വിഭജിക്കുക"ആയിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ എല്ലാവര്‍ക്കും സന്തോഷം പ്രധാനം ചെയ്യുന്ന, ദാരിദ്ര്യം ഒഴിഞ്ഞ ഇന്ത്യയാണ്‌ സ്വപ്‌നമെന്നും രാഹുല്‍ പറഞ്ഞു.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW