Sunday, June 23, 2019 Last Updated 16 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 04.31 PM

വേറിട്ട അനുഭവമായി “വാരിയന്‍ കുന്നത്ത്കുഞ്ഞഹമ്മദ് ഹാജി”ഏകപാത്രനാടകം

uploads/news/2019/03/298174/Gulf300319c.jpg

ദോഹ: സ്വന്ത്രത്രസമരചരിത്രത്തില്‍ സമാനതകളില്ലാത്ത മലബാര്‍ മാപ്പിളപടനായകന്‍ വാരിയന്‍ കുന്നത്ത്കുഞ്ഞഹമ്മദ് ഹാജിയുടെ വിപ്ലവപോരാട്ടത്തെ ആസ്പദമാക്കി “വാരിയന്‍ കുന്നത്ത്കുഞ്ഞഹമ്മദ് ഹാജി”ഏകപാത്രനാടകം അരങ്ങേറി.

വണ്‍ ടു വണ്‍ മീഡിയയും ഈണം ദോഹയും സംയുക്തമായി സംഘടിപ്പിച്ച ‘ചരിത്രനിലാവ്’ പരിപാടിയുടെ ഭാഗമായാണ് ഏകപാത്രനാടകംഅരങ്ങേറിയത്.

നാടകനടന്‍ കെ.വി.അലിയാണ് “വാരിയന്‍ കുന്നത്ത്കുഞ്ഞഹമ്മദ് ഹാജി”യായി അരങ്ങിലെത്തിയത്. പിണറായി സര്‍ക്കാരിന്റെ ആയിരത്തിയൊന്നു ദിനങ്ങളുടെ ആഘോഷവേദിയായ കോഴിക്കോട് ബീച്ചിലുള്‍പ്പെടെ കേരളത്തില്‍ വിവിധസ്റെജുകളില്‍ ഇതിനകം അവതരിപ്പിച്ചിട്ടുള്ള ഏകപാത്രനാടകംആദ്യമായാണ് ഗള്‍ഫില്‍ ദോഹയില്‍ അവതരിപ്പികുന്നത്.

വെള്ളപട്ടാളക്കാരോട് പോരാടി ഏതാനും പ്രദേശങ്ങള്‍സ്വതന്ത്രമാക്കുന്നതും ബ്രിട്ടീഷുകാരുടെ ഒറ്റുകാരായഹിന്ദു –മുസ്ലീം ജന്മിമാരെ വകവരുത്തുന്നതും. ബ്രിട്ടീഷ്സൈന്യത്തിന്‍റെ പിടിയിലായി മലപ്പുറം കൊട്ടകുന്നിന്‍റെ താഴ്വരയില്‍ വധശിക്ഷയക്ക്സധൈര്യംവിധേയനാകുന്നതുവരെയുള്ളമലബാര്‍ മാപ്പിളലഹളക്കാലത്തെ “വാരിയന്‍ കുന്നത്ത്കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ടജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളാണ് നാടകത്തിന്‍റെരംഗഭാഷ.

അഭിനേതാവിന്റെ ശബ്ദവും,സംഗീതവും ഒപ്പം ശരീരവും ചേര്‍ത്തുള്ള ഒറ്റയാള്‍ കഥാപാത്ര രംഗാവിഷ്ക്കാരത്തിന്റെരചനയും സംവിധാനവും നിര്‍വഹിചിരികുന്നത് ദേശീയ അവാര്‍ഡു ജേതാവുകൂടിയായ ഇബ്രാഹിം വെങ്ങരയാണ്,മെയ്ക്കപ്പ്‌രാമചന്ദ്രന്‍ മാസ്റ്റര്‍.സംഘാടകരുടെ ക്ഷണം സ്വീകരിച്ചു ദോഹയിലെത്തിയ ഇബ്രാഹിംവെങ്ങരയെവേദിയില്‍ ഉപഹാരംനല്‍കിആദരിച്ചു.

ഖത്തര്‍ ഐ.സി സി അശോകാഹാളില്‍നടന്ന പരിപാടിയില്‍ ആസിഫ്കാപ്പാടിന്റെനേതൃത്തത്തില്‍ സംഗീതവിരുന്നും ,നൃത്തനൃത്ത്യങ്ങളുംഅരങ്ങേറി ആര്‍ ജെ റെജിമണ്ണേല്‍ അവതരകാനയിരുന്നു.

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 30 Mar 2019 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW