Friday, June 21, 2019 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 04.22 PM

ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സും

''പ്രായമായവരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രണ്ട് ആരോഗ്യപ്രശ്‌നങ്ങളാണ് ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സും. കൃത്യമായ പരിചരണമാണ് ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും ആവശ്യം''
uploads/news/2019/03/298172/Dementia300319a.jpg

കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ് നഷ്ടപ്പെടുന്ന രേഗാവസ്ഥയാണ് ഡിമെന്‍ഷ്യ അഥവാ ഓര്‍മക്കുറവ്. 65 വയസിനു മുകില്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ എയ്ഡ്‌സ്, തലയ്ക്ക് ഏല്‍ക്കുന്ന പരിക്കുകള്‍, മദ്യപാനം, ചില വിറ്റമിനുകളുടെ കുറവ് എന്നിവയൊക്കെ മറവിക്കു കാരണമാകാം.

ഡിമെന്‍ഷ്യ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. രോഗം ബാധിച്ചയാളുടെ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോകുന്നതാണ് ഓര്‍മക്കുറവിന് കാരണം.

കോശനാശം എല്ലാവര്‍ക്കും ഉണ്ടാകാം. എന്നാല്‍ ഡിമെന്‍ഷ്യ രോഗികളില്‍ കോശനാശം വളരെ കൂടുതലായിരിക്കും. ഒന്നിലും ശ്രദ്ധയില്ലായ്മ, എഴുതാന്‍ ബുദ്ധിമുട്ട്, സഞ്ചരിക്കുമ്പോള്‍ വഴിതെറ്റുക, പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

അല്‍ഷിമേഴ്‌സ്.


ഡിമെന്‍ഷ്യ രണ്ടു തരത്തിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അല്‍ഷിമേഴ്‌സ്. പ്രായക്കുറവുള്ളവരെപ്പോലും ബാധിക്കാമെങ്കിലും 65 നു മുകളില്‍ പ്രായമുള്ളവരിലാണ് കൂടുതല്‍. മസ്തിഷ്‌ക കോശങ്ങള്‍ക്കുണ്ടാകുന്ന ജീര്‍ണതയാണ് കാരണം. തലച്ചോറിനെ ബാധിക്കുന്ന പല രോഗങ്ങളുടെയും ഭാഗമായി ഓര്‍മ്മക്കുറവ് ഉണ്ടാകാം എന്നതിനാല്‍ സി.റ്റി സ്‌കാന്‍, എം.ആര്‍.ഐ മുതലായവ വേണ്ടി വരാം.

ഫലപ്രദമായ ചികിത്സ ഈ രോഗത്തിനില്ല. കുടുംബാംഗങ്ങളുടെ സഹകരണത്തിലൂടെ മാത്രമേ ഇത്തരം രോഗികളെ ചികിത്സിക്കാനാവൂ. പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. രോഗലക്ഷണങ്ങള്‍ ആരംഭത്തില്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നത് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ഒരു പ്രശ്‌നമാണ്.

uploads/news/2019/03/298172/Dementia300319c.jpg

സാധാരണ ഒരാള്‍ക്കുണ്ടാകുന്ന മറവിയായി ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കാം. രോഗം പഴകുതോറും പുതിയ കാര്യങ്ങള്‍ തീര്‍ത്തും മറന്നു പോകുകയും കുട്ടിക്കാലവും പഴയകാര്യങ്ങളും കൂടുതലായി ഓര്‍ത്തെടുക്കുകയും ചെയ്യുന്നു.

പതിവായി ചെയ്തിരുന്ന ജോലികള്‍ മറന്നു പോകുകയും അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാന്‍ കഴിയാതെവരും. ഭക്ഷണം കഴിക്കാന്‍പോലും മറന്നുപോകുന്നു. വികാരങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ വിഷാദത്തിന് അടിമപ്പെടും.

പാര്‍ക്കിന്‍സണ്‍സ് രോഗം


തലച്ചോറിലെ ബേസല്‍ ഗാംഗ്ലിയ എന്ന ഭാഗത്തെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു കാരണം. ഇതുമൂലം ഡോപമിന്‍ എന്ന രാസവസ്തുവിന്റെ അളവ് മസ്തിഷ്‌കത്തില്‍ കുറയുന്നു. പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് ഡോപമിനാണ്. 60 വയസിനു മുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്.

വാര്‍ധക്യകാല രോഗങ്ങളുടെ പട്ടികയില്‍ മുന്‍നിരിയിലാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ സ്ഥാനം. പാരമ്പര്യ ഘടകങ്ങള്‍ ഈ രോഗത്തിന്റെ കാര്യത്തില്‍ പ്രസക്തമാണ്. മറ്റ് നാഡീ രോഗങ്ങളെ അപേക്ഷിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗം പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്.

ചില പ്രത്യേക തരം രോഗങ്ങളുടെയോ മാനോരോഗ ചികിത്സയ്ക്കുള്ള ചിലയിനം മരുന്നുകളുടെ ഉപയോഗമോ മൂലം പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന രോഗത്തെ പാര്‍ക്കിന്‍സോണിയം എന്നുപറയുന്നു.

രോഗലക്ഷണങ്ങള്‍ വളരെ സാവധാനത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ചെറിയ തോതിലുള്ള വിറയലാണ് ആദ്യ ലക്ഷണം. കൈകളിലാണ് വിറയല്‍ ആരംഭിക്കുന്നത്. പിന്നീട് അത് ശരീരം മുഴുവന്‍ വ്യാപിക്കും. പേശികള്‍ക്ക് സങ്കോചം സംഭവിച്ച് കൈകാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ശരീരത്തിന്റെ ചലനം മന്ദഗതിയിലാകുന്നു.

ശരീരത്തിന്റെയും കയ്യുടെയും വിറയല്‍ മൂലം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുണ്ട് അനുഭവപ്പെടും. 30 ശതമാനം പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കും ഓര്‍മക്കുറവും അനുഭവപ്പെടും. രോഗിക്ക് മറ്റ് മസ്തിഷ്‌ക രോഗങ്ങളൊന്നുമില്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിക്കണം. ഇതിനായി സി.ടി., എം.ആര്‍.ഐ എന്നീ പരിശോധനകളാണ് നടത്തുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല.

എന്നാല്‍ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിധം മരുന്നുകള്‍ ഇന്നു ലഭ്യമാണ്. ശരീരത്തിന്റെ വിറയല്‍ കുറയ്ക്കാനും ചലനാത്മകത കൂട്ടുവാനും ഔഷധ ഉപയോഗത്തിലൂടെ സാധിക്കും. പാര്‍ക്കിന്‍സന്‍സ് രോഗം മരണകാരിയല്ല. രോഗി വേഗം മരണത്തിന് കീഴ്‌പ്പെടുന്നില്ല.

uploads/news/2019/03/298172/Dementia300319b.jpg

ബെല്‍സ് പാള്‍സി


മുഖത്തെ പേശികള്‍ ചലിപ്പിച്ച് വിവിധ ഭാവഭേദങ്ങള്‍ സൃഷ്ടിക്കുന്ന നാഡിയാണ് ഫേഷ്യല്‍ നെര്‍വ്. ഈ നാഡിയുടെ തകരാറിനെയാണ് ഫേഷ്യല്‍ പാള്‍സി അഥവാ ബെല്‍സ് പാള്‍സി എന്നു പറയുന്നു. പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ രോഗം ഉണ്ടാകുന്നു.

ചിക്കന്‍ പോക്‌സിനു കാരണമായ ഹെര്‍പിസ് വൈറസ്, മറ്റുചില വൈറല്‍ അണുബാധ, ചെവിക്കുള്ളിലെ പഴുപ്പ്, ചില മസ്തിഷ്‌ക ട്യൂമറുകള്‍, പരോട്ടിഡ് ഗ്രന്ഥിയുടെ കാന്‍സര്‍, പക്ഷാഘാതം എന്നീ കാരണങ്ങള്‍ മൂലവും ബെല്‍സ് പാള്‍സി ഉണ്ടാകാം.

മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ പൂര്‍ണമായും നിശ്ചലമാവുകയാണ് ബെല്‍സ് പാള്‍സിയില്‍ സംഭവിക്കുന്നത്. ഇതിന്റെ ഫലമായി വായ കോടിപ്പോവുക, ഒരു വശത്തുകൂടി കുടിക്കുന്ന പാനീയങ്ങള്‍ പുറത്തേക്ക് ഒഴുകുക, ഒരു കണ്ണിന്റെ പോളകള്‍ കൂട്ടിയടയ്ക്കാന്‍ കഴിയാതെ വരിക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. ബെല്‍സ് പാള്‍സി തനിയേ മാറുന്ന രോഗമാണ്. ഫിസിയോ തെറാപ്പിചെയ്യുന്നത് രോഗശമനത്തിന് സഹായിക്കും.

കടപ്പാട്:
ഡോ. പി. വേണുഗോപാല്‍
മെഡിക്കല്‍ കോളജ്, ആലപ്പുഴ

Ads by Google
Ads by Google
Loading...
TRENDING NOW