Wednesday, June 26, 2019 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.25 PM

സൗദിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

uploads/news/2019/03/298137/Gulf300319b.jpg

റിയാദ്: സൗദി അറേബ്യയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി യുവാവ് മരിച്ചു. വയനാട് പുതുപ്പാടി സ്വദേശി വള്ളിക്കെട്ടുമ്മല്‍ പാറ റഷീദാണ് (43) മരിച്ചത്.

ബുധനാഴ്ച രാത്രി റിയാദില്‍ നിന്ന് 330 കിലോമീറ്റർ അകലെ സാജിറില്‍ വെച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് റഷീദിനെ ദവാദ്മി ജനറല്‍ ആശുപത്രിയിൽ എത്തിക്കുകയും . ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയയായിരുന്നു .

സാജിറില്‍ ജോലി ചെയ്തിരുന്ന യുവാവ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ ബൈക്കിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ച കാറിടിച്ചാണ് അപകടം. നിലത്തേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതക്ഷതമേറ്റ റഷീദിനെ പൊലീസാണ് ആശുപത്രിയിലത്തെിച്ചത്.

ദവാദ്മി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള ശ്രമം ദവാദ്മി കെ.എം.സി.സി പ്രവര്‍ത്തകര്‍ ആരംഭിച്ചു . റഷീദ് കഴിഞ്ഞ 11 വര്‍ഷമായി സാജിറിൽ ജോലി ചെയ്തുവരികയായിരുന്നു . സാബിറയാണ് ഭാര്യ. ഫെബിന്‍ നാസര്‍ (16), റിയാ ഫെബിന്‍ (13) എന്നിവർ മക്കളാണ് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 30 Mar 2019 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW