Wednesday, June 12, 2019 Last Updated 33 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.22 PM

ദമാമിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ല : ഗൾഫ് എയർ യന്ത്ര തകരാറിനാൽ റദ്ദാക്കി :ബഹ്‌റൈനിൽ കുടുങ്ങി മലയാളികൾ

uploads/news/2019/03/298135/Gulf300319a.jpg

ദമാം : സൗദി അറേബ്യയിലെ ദമാമിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ നിർത്തലാക്കിയതോടെ മലയാളി യാത്രക്കാർ ദുരിതത്തിലായി . കഴിഞ്ഞ മാസങ്ങളിലായി കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്ന ജെറ്റ് എയർവെയ്‌സ് ദമാമിൽ നിന്നും തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് ,ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവ്വീസ് നിർത്തിവെക്കുകയും ചെയ്തു .

ഘട്ടംഘട്ടമായി സൗദിയിലെ മുഴുവൻ സർവീസും ജെറ്റ് എയർ വേഴ്സ് നിർത്തി വെക്കുകയായിരുന്നു. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് സേവനം നടത്തുന്നത് ആഴ്ചയിൽ മൂന്നു ദിവസം കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് .
നിലവിൽ ദമാമിൽ നിന്നും ഗൾഫ് എയർ ,എമിറേറ്റ്‌സ്,ശ്രീലങ്കൻ എയർലൈൻസ്, ഇത്തിഹാദ്, ഒമാൻ എയർ തുടങ്ങിയ വിമാനങ്ങൾ സർവീസ് നടത്തുന്നുവെങ്കിലും ഇവയെല്ലാം മണിക്കൂറുകളോളം അതാതു രാജ്യങ്ങളിൽ കാത്തിരുന്നു മാത്രമേ നാട്ടിലെത്താൻ സാധിക്കൂ.

കഴിഞ്ഞ ദിവസം ദമാമിൽ നിന്നും ഗൾഫ് എയറിൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത യാത്രക്കാർക്ക് ബുധനാഴ്ച്ച നാട്ടിലേക്ക് യാത്രചെയ്യാൻ ആയില്ല .

യാത്രയാകേണ്ടുന്ന വിമാനം യന്ത്രത്തകരാർ മൂലം വിമാനം തരിച്ചിറക്കുകയും പ്രവാസികളുടെ യാത്ര മുടങ്ങുകയും ആയിരുന്നു .ഇന്നലെ രാത്രിയോടെയാണ് ഇവരിൽ പകുതി ആളുകളെയും ബഹ്‌റൈനിൽ നിന്നും ടിക്കറ്റെടുത്ത പകുതി ആളുകളെയും കൊണ്ട് നാട്ടിൽ എത്തിച്ചത് .

സൗദിയിൽ നിന്നും ടിക്കെറ്റെടുത്ത പകുതി യാത്രക്കാരുമായി ഈ വിമാനം നാളെ രാവിലെയോടെ തിരുവനന്തപുരത്ത് എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ബഹ്റിനിലെ റൗദ ഹോട്ടലിലേക്ക് മാറ്റിയ യാത്രക്കാരിൽ ഒരാളായ സുനിൽ കുറിച്ചിമുട്ടം "മംഗളത്തോട് "പറഞ്ഞു .

വിവിധ രാജ്യങ്ങളിലെ വിമാനത്താവളത്തിൽ മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് പോകേണ്ടുന്ന അത്യാസന്ന നിലയിൽ കഴിയുന്ന രോഗികളും യാത്രാദുരിതം അനുഭവിക്കുകയാണ് . മരിച്ചവരുടെ മൃതദേഹം പോലും മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് നാട്ടിലെത്തിക്കാൻ സാധിക്കുന്നത് .

പലപ്പോഴും ഇടത്താവളങ്ങളിൽ നിന്ന് സമയം വീണ്ടും വൈകുന്നു. നാട്ടിലെത്തുമ്പോഴേക്കും മൃതദേഹം അഴുകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.

പല കാരണത്താൽ വിമാന സർവീസ് റദ്ദാക്കുന്നതിനാൽ റീ എൻട്രി വിസയിൽ പോകുന്ന യാത്രക്കാർക്ക് വിസാ കാലാവധി അവസാനിക്കുന്ന തീയ്യതിക്ക് മൂന്ന് ദിവസം മുന്നായി തിരികെ എത്തണം എന്നും സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു .

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തേണ്ട പ്രവാസി സംഘടനകൾ പോലും ഈ വിഷയത്തിൽ മുഖം തിരിഞ്ഞു നിൽക്കുകയാണ് .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Saturday 30 Mar 2019 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW