Friday, June 21, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.34 PM

മഹീന്ദ്രയുടെ സ്‌പെയര്‍ പാര്‍ട്‌സ് ഇനി ഓണ്‍ലൈനായും

mahindra to sell genuine spare parts online

മഹീന്ദ്ര തങ്ങളുടെ ഔദ്യോഗിക സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇനി വെബ്‌സൈറ്റ് മുഖേനയും വില്‍ക്കും. പുതുതായി ആരംഭിച്ച M2ALL വെബ്‌സൈറ്റിലൂടെ മഹീന്ദ്ര ഉടമകള്‍ക്ക് ഔദ്യോഗിക സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാം.

ഓണ്‍ലൈന്‍ സംവിധാനം നടപ്പാവുന്നതോടെ അറ്റകുറ്റപ്പണിക്ക് ആവശ്യമുള്ള സ്‌പെയര്‍ പാര്‍ട്‌സുകള്‍ അനായാസം ലഭ്യമാവും. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉപഭോക്താക്കള്‍ നല്‍കുന്ന വിലാസത്തില്‍ കമ്പനി നേരിട്ടെത്തിക്കും.

വിപണിയില്‍ വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകളുടെ പ്രചാരം കുറയ്ക്കാന്‍ ആണ് മഹീന്ദ്രയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ രാജ്യത്തെ ഇരുപതു നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി സ്‌പെയര്‍ പാര്‍ട്‌സുകള്‍ കമ്പനി ലഭ്യമാക്കുന്നത്. പിന്നീട് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഈ സംവിധാനം വ്യപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഓരോ സ്‌പെയര്‍ പാര്‍ട്‌സിനും ചുവടെ ചിത്രങ്ങള്‍, വിവരണം, പാര്‍ട് നമ്പര്‍, വില, അനുയോജ്യമായ വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കമ്പനി നല്‍കും. ഉപയോക്താക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സുകളുടെ പേര്/നമ്പര്‍ വെച്ച് വെബ്‌സൈറ്റിലെ സെര്‍ച്ച് ബോക്‌സില്‍ തിരയാന്‍ അവസരമുണ്ട്.

ഫാന്‍ ബെല്‍റ്റ്, ഓയില്‍ ഫില്‍റ്റര്‍, വൈപ്പര്‍ തുടങ്ങിയ ആയിരത്തോളം സ്‌പെയര്‍ പാര്‍ട്‌സുകളും ആക്‌സസറികളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് മുഖേന വാങ്ങുന്ന സ്‌പെയര്‍ പാര്‍ട്‌സുകളിലും മഹീന്ദ്ര വാറന്റി ഉറപ്പുവരുത്തും.

Ads by Google
Ads by Google
Loading...
TRENDING NOW