Tuesday, May 21, 2019 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.01 PM

മഹീന്ദ്ര മോജോയ്ക്ക് വന്‍ ഡിസ്‌കൗണ്ട്

mahindra mojo ut300 discount

മോജോ UT300 - യ്ക്ക് വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ജാവയുടെ റെട്രോ ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്താൻ ഇരിക്കെയാണ് ഇങ്ങനൊരു നീക്കം.

ഇന്ത്യന്‍ വിപണിയില്‍ ജാവ ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജന്‍ഡ്‌സെന്ന കമ്പനിയാണ്.

മോജോ UT300 സ്‌പോര്‍ട്‌സ് ടൂറര്‍ ബൈക്കിന് നിലവില്‍ 75,000 രൂപ വരെയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര നല്‍കുന്ന ഡിസ്‌കൗണ്ട്. സാധാരണ നിലയില്‍ 1,49,520 രൂപയ്ക്കാണ് ദില്ലിയില്‍ മോജോ UT300 വില്‍ക്കുന്നത്.

2018 മോഡല്‍ മോജോ UT300 -യ്ക്ക് മാത്രമെ മഹീന്ദ്ര ഈ ഡിസ്‌കൗണ്ട് നല്‍കുന്നുള്ളൂ. മഹീന്ദ്ര ജീവനക്കാര്‍ക്ക് നിലവിലെ ഡിസ്‌കൗണ്ടിന് ശേഷം ഇതിന്റെ പകുതിയോളം വിലയ്ക്ക് ബൈക്ക് വാങ്ങാന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട്.

അതായാത് 75,000 രൂപയ്ക്ക്. അതേസമയം, മഹീന്ദ്ര ജീവനക്കാരല്ലാത്തവര്‍ക്ക് 40,000 രൂപ കിഴിവായിരിക്കും ലഭിക്കുക. മാത്രമല്ല, നിങ്ങളുടെ പഴയ ബൈക്ക് എക്‌സചേഞ്ച് ചെയ്യുകയാണെങ്കില്‍ 60,000 രൂപയും ഡിസ്‌കൗണ്ടായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

മോജോ UT300 -യിൽ 295 സിസി ശേഷിയുള്ള നാല് സ്‌ട്രോക്ക് എഞ്ചിനാണ് ഉള്ളത്. ഇത് 22.5 bhp കരുത്തും 25.2 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിലുള്ളത്. 163 കിലോയാണ് ബൈക്കിന്റെ ഭാരം.

ലിക്വിഡ് കൂളിംഗ് സംവിധാനം, ഫോര്‍ വാല്‍വ് ഹെഡ്, ഇരട്ട ഓവര്‍ഹെഡ് കാംഷാഫ്റ്റ് എന്നിവയും ബൈക്കിലുണ്ട്. 60 കിലോമീറ്ററാണ് ബൈക്കിന്റെ മൈലേജ്.

Ads by Google
Ads by Google
Loading...
TRENDING NOW