Thursday, April 18, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 11.49 AM

ന്യൂജെന്‍ കപ്പിള്‍ പ്ലീസ് സ്റ്റെപ്പ് ബാക്ക്; സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ കപ്പിള്‍ ഡാന്‍സ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്

couple dance

പ്രായമായാല്‍ അടങ്ങി ഒരു മൂലയ്ക്ക് ഇരിയ്ക്കണമെന്നാണ് പലരും പറയാറുള്ളത്. ഇങ്ങനെ പറയുന്നവരുടെയൊക്കെ അസൂയപ്പെടുത്തിയാണ് ഒരു ദമ്പതികള്‍ ഗംഭീര നൃത്തം ചെയ്തത്. പ്രായം എന്നത് നൃത്തം ചെയ്യാന്‍ ഒരു തടസ്സമേയല്ലെന്ന് തെളിയിക്കുകയാണ് മധ്യവയസ്‌കരായ ഈ ദമ്പതികള്‍. മകളായ ഗിതന സിങ് ആണ് അമ്മക്ക് പിറന്നാള്‍ ആശംസിച്ചു കൊണ്ട് മാതാപിതാക്കളുടെ ഡാന്‍സ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ചത്.

കഴിഞ്ഞ നവംബറില്‍ ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. അന്നു മുതല്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ ഡാന്‍സേഴ്‌സാണ്. ഇപ്പോള്‍ വീണ്ടും മറ്റൊരു വിവാഹചടങ്ങിനിടയില്‍ നൃത്തം ചെയ്തു കൊണ്ട് ഇവര്‍ സോഷ്യല്‍ മീഡിയക്ക് പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ഇവരെ തടയാന്‍ ഒന്നിനും സാധിക്കില്ലെന്നാണ് വീഡിയോ പങ്കുവെച്ച് മകള്‍ കുറിച്ചിരിക്കുന്നത്. സമീപം ഇരിക്കുന്നവര്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഒന്നരലക്ഷത്തിലധികം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്.

Ads by Google
Friday 29 Mar 2019 11.49 AM
Ads by Google
Loading...
LATEST NEWS
TRENDING NOW