Tuesday, May 21, 2019 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 07.27 AM

'സെക്സ് ലൈഫിനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ അത് ചര്‍ച്ച ചെയ്യും, ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും, രാജ്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടില്ല'; ആലിയ-രണ്‍ബീര്‍ പ്രണയ ജോഡിക്കെതിരെ കങ്കണ റണാത്ത്

against ranbeer-alia pair

ബോളിവുഡ് പ്രണയ ജോഡികളായ ആലിയ ഭട്ടിനെയും രണ്‍ബീര്‍ കപൂറിനെയും വിമര്‍ശിച്ച് രൂക്ഷ വിമര്‍ശനവുമായി കങ്കണ റണത്ത്. സ്റ്റാര്‍ കിഡ്സ് സെക്സ് ലൈഫിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാവുമെന്നും എന്നാല്‍ സ്വന്തം രാജ്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നും മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ തുറന്നടിച്ചു.

അവരെ എന്തിനാണ് യുവാക്കള്‍ എന്നു വിളിക്കുന്നത്. തലമുറയിലെ യങ് കിഡായ രണ്‍ബീര്‍ കപൂറിന് 36 ആണ് പ്രായം. ആലിയയ്ക്ക് 27 വയസ് കഴിഞ്ഞു. 27-ാം വയസില്‍ എന്റെ അമ്മയ്ക്ക് മൂന്ന് മക്കളുണ്ട്. ഇത് നീതീകരിക്കാനാവുന്നതല്ല.'-കങ്കണ പറഞ്ഞു. ഈ മാസമാണ് ആലിയയ്ക്ക് 26 വയസ് തികയുന്നത്. രണ്‍ബീറിന് 36 ആണ് പ്രായം.

ഇവരോട് സെക്സ് ലൈഫിനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവും. ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. എന്നാല്‍ രാജ്യത്തെക്കുറിച്ച് ചോദിച്ചാല്‍ തന്റെ വ്യക്തി താല്‍പ്പര്യമാണെന്ന് പറയുമെന്നാണ് കങ്കണ തുറന്നടിച്ചത്.

സംവിധായകന്‍ കരണ്‍ ജോഹറിനേയും താരം രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന ആറ്റിറ്റിയൂടാണ് കരണ്‍ ജോഹറും സംഘവും വളര്‍ത്തുന്നത് എന്നാണ് കങ്കണ പറയുന്നത്. എന്നാല്‍ തന്നെ തകര്‍ക്കാന്‍ ഇവര്‍ശ്രമിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW